കേരളം

ആള്‍ക്കൂട്ടക്കൊല: സംസ്ഥാന സര്‍ക്കാരിനോട് ഉടന്‍ റിപ്പോര്‍ട്ട് തേടുമെന്ന് ദേശീയ പട്ടികവര്‍ഗ കമ്മീഷന്‍

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: അട്ടപ്പാടിയില്‍ മോഷണക്കുറ്റം ആരോപിച്ച് ആദിവാസി യുവാവിനെ നാട്ടുകാര്‍ തല്ലിക്കൊ ന്ന സംഭവത്തില്‍ ദേശീയ പട്ടികവര്‍ഗ കമ്മീഷന്‍ ഇടപെടുന്നു. സംഭവുമായി ബന്ധപ്പെട്ട്് സംസ്ഥാന സര്‍ക്കാരിനോട് ഉടന്‍ റിപ്പോര്‍ട്ട് തേടുമെന്ന് പട്ടിക വര്‍ഗ കമ്മീഷന്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് കേരളം സന്ദര്‍ശിക്കും. സംഭവം ദൗര്‍ഭാഗ്യകരമെന്നും കമ്മീഷന്‍ ചെയര്‍മാന്‍ മാധ്യമങ്ങളോട് പറഞ്ഞു.

നേരത്തെ സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. പാലക്കാട് ജില്ലാ കളക്ടറോടും പൊലീസ് സൂപ്രണ്ടനിനോടും റിപ്പോര്‍ട്ട് തേടി. മൂന്നാഴ്ചക്കകം വിശദീകരണം നല്‍കണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍

'എന്നെ എമിലി എന്ന് വിളിക്കൂ'; യഥാര്‍ത്ഥ പേരിനോടുള്ള ഇഷ്ടം പറഞ്ഞ് എമ്മ സ്റ്റോണ്‍

'ഹര്‍ദിക് പാണ്ഡ്യക്ക് എന്താണ് ഇത്ര പ്രാധാന്യം? ഒരു മുന്‍ഗണനയും നല്‍കരുത്'

പാക് യുവതിക്ക് ഇന്ത്യയിൽ സ്നേഹത്തണല്‍ ഒരുക്കി ഡോക്ടർമാർ; ആയിഷയുടെ ഹൃദയം വീണ്ടും തുടിച്ചു

തോല്‍ക്കാന്‍ മനസ്സില്ല; പാതി തളര്‍ന്ന ദേഹവുമായി അക്ഷരലോകത്തിലൂടെ 'പറന്ന്' ശശിധരൻ