കേരളം

ഉബൈദ് തന്റെ അനുയായിയല്ല; തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സഹായിച്ചെന്ന് മാത്രം- എന്‍ ഷംസുദ്ദീന്‍ എംഎല്‍എ

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: അട്ടപ്പാടിയില്‍ മോഷണക്കുറ്റം ആരോപിച്ച് ആദിവാസി യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന സംഭവത്തില്‍ പിടിയിലായ ഉബൈദ് തന്റെ അനുയായിയല്ലെന്ന് മണ്ണാര്‍ക്കാട് എംഎല്‍എ എന്‍ ഷംസുദ്ദീന്‍. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉബൈദ് സഹായിക്കുക മാത്രമാണ് ചെയ്തതെന്നും ഷംസുദ്ദീന്‍ പ്രതികരിച്ചു.

ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെടുന്നതിന് മുന്‍പ് കെട്ടിയിട്ട ആദിവാസി യുവാവിന് ഒപ്പം ഉബൈദ് നില്‍ക്കുന്ന ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന് പുറമേ എന്‍ ഷംസുദ്ദീന്‍ എംഎല്‍എയുടെ അടുത്ത അനുയായിയാണെന്ന ആരോപണത്തിന്റെ തെളിവായി , ഷംസുദ്ദീന്റെ തെരഞ്ഞടുപ്പ് പ്രചാരണത്തില്‍ ഉബൈദ് പങ്കെടുക്കുന്ന ചിത്രവും സാമൂഹ്യമാധ്യമങ്ങളില്‍ സജീവ ചര്‍ച്ചയാണ്. ഇതിന് പിന്നാലെയാണ് മുസ്ലീംലീഗ് എംഎല്‍എ എന്‍ ഷംസുദ്ദീന്‍ വിശദീകരണവുമായി രംഗത്തുവന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എന്തിന് കെജരിവാളിനെ അറസ്റ്റ് ചെയ്തു? ഇഡിയോട് വിശദീകരണം ചോദിച്ച് സുപ്രീംകോടതി

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

'' ഞങ്ങള്‍ക്കിഷ്ടം കറുപ്പ്, നീല, ചുവപ്പ്. നീല ആകാശം. ഞങ്ങളുടെ ചുവന്ന മണ്ണ്. ഞങ്ങളുടെ കറുപ്പ്''

ഒരു കോടി രൂപ തിരിച്ചടയ്ക്കാന്‍ സിപിഎം;ബാങ്ക് അധികൃതരുമായി എംഎം വര്‍ഗീസ് ചര്‍ച്ച നടത്തി

നവകേരള ബസ് ഇനി ഗരുഡ പ്രീമിയം; ഞായറാഴ്ച മുതൽ സര്‍വീസ് ആരംഭിക്കും