കേരളം

തോക്കു ചൂണ്ടി മകളെ അഞ്ചുവര്‍ഷം പീഡിപ്പിച്ച ഡല്‍ഹി മലയാളി കോട്ടയത്ത് പിടിയില്‍ 

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി മകളെ അഞ്ചു വര്‍ഷത്തിലേറെ പീഡിപ്പിച്ചുവന്ന ഡല്‍ഹി മലയാളി കോട്ടയത്ത് പിടിയിലായി. തിരുനക്കരയില്‍ നിര്‍മ്മിക്കുന്ന വീടിന്റെ പണി നോക്കാനെത്തിയതായിരുന്നു ഇയാള്‍. ഡല്‍ഹി പൊലീസിന്റെ രഹസ്യവിവരത്തെ തുടര്‍ന്ന് കോട്ടയം ഈസ്റ്റ് സി.ഐ സാജു വര്‍ഗീസ് പിടികൂടുകയായിരുന്നു. തുടര്‍ന്ന് ഡല്‍ഹി പൊലീസിന് കൈമാറി. 

പ്രതിയും ഭാര്യയും മകളും വര്‍ഷങ്ങളായി ഡല്‍ഹിയില്‍ സ്ഥിരതാമസമാണ്. നഴ്‌സായ ഭാര്യ ജോലിക്ക് പോകുന്ന സമയത്താണ് ഇയാള്‍ മകളെ പീഡിപ്പിച്ചുവന്നത്. വിവരം പെണ്‍കുട്ടി അമ്മയോട് പറഞ്ഞെങ്കിലും ഇത് ചോദ്യം ചെയ്ത ഭാര്യയെ ഇയാള്‍ മര്‍ദ്ദിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് പൊലീസില്‍ പരാതിപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.

കഴിഞ്ഞ ദിവസം ഇയാള്‍ വീടിന്റെ പണി നോക്കാന്‍ കോട്ടയത്തേക്ക് പോന്നപ്പോള്‍ അമ്മയും മകളും കൂടി ഡല്‍ഹി അശോക് നഗര്‍ പൊലീസ് സ്‌റ്റേഷനിലെത്തി പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കി. പെണ്‍കുട്ടി പീഡനത്തിന് ഇരയായതായി തെളിഞ്ഞതിനെ തുടര്‍ന്നാണ് ഡല്‍ഹി പൊലീസ് കേസ് എടുത്തത്. 

തുടര്‍ന്ന് കോട്ടയം ജില്ലാ പൊലീസ് ചീഫ് മുഹമ്മദ് റഫീഖിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സി.ഐ സാജു വര്‍ഗീസിനെ അന്വേഷിക്കാന്‍ ചുമതലപ്പെടുത്തി. പ്രതിയുടെ ഫോട്ടോയും ജില്ലാ പൊലീസ് മേധാവിക്ക് അയച്ചുകൊടുത്തിരുന്നു. ഫോട്ടോയുമായി എത്തിയ പൊലീസ് ഇയാളെ കൈയോടെ പിടികൂടി ഡല്‍ഹി പൊലീസിനെ വിവരമറിയിച്ചു.

ഇയാളെ കൊണ്ടുപോകാന്‍ ഒരു എ.എസ്.ഐയും രണ്ട് പൊലീസുകാരുമാണ് ഡല്‍ഹിയില്‍ നിന്ന് എത്തിയിരുന്നത്. ഇന്നലെ പ്രതിയെയും കൊണ്ട് ഇവര്‍ ഡല്‍ഹിക്ക് തിരിച്ചെങ്കിലും വിമാനടിക്കറ്റ് ശരിയാകാത്തിനെ തുടര്‍ന്ന് തിരികെ കൊണ്ടുവന്ന് കോട്ടയം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിനു മുമ്പില്‍ ഹാജരാക്കി. ഇന്ന് പ്രതിയെയും കൊണ്ട് ഡല്‍ഹി പൊലീസ് മടങ്ങും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി