കേരളം

മധുവിന്റെ കൊലപാതകം: എല്ലാ പ്രതികളും പിടിയില്‍; പതിനാറു പേര്‍ക്കുമെതിരെ കൊലക്കുറ്റം 

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന സംഭവത്തില്‍ മുഴുവന്‍ പ്രതികളും പിടിയില്‍. തൃശൂര്‍ റേഞ്ച് ഐജി എം.ആര്‍ അജിത്കുമാറാണ് ഇക്കാര്യം അറിയിച്ചത്. പ്രതികളെ രാവിലെ കോടതിയില്‍ ഹാജരാക്കും.

കേസില്‍ ആകെ പതിനാറ് പ്രതികളാണ് ഉള്ളത്. ഇതില്‍ പതിനൊന്ന് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോള്‍ അഞ്ചുപേരെക്കൂടി അറസ്റ്റ് ചെയ്തു. പതിനാറ് പ്രതികള്‍ക്ക് എതിരേയും കൊലപാതകക്കുറ്റമാണെന്നും എല്ലാവരും പ്രധാനപ്രതികളാണെന്നും റേഞ്ച് ഐജി വ്യക്തമാക്കി. അറസ്റ്റ് ചെയ്ത പ്രതികളെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ കാണിക്കാന്‍ സാധിക്കില്ലെന്നും പൊലീസ് വ്യക്തമാക്കി. 

മധുവിനെ ആക്രമിച്ച സംഭവത്തില്‍ വനം വകുപ്പും അന്വേഷണം പ്രഖ്യാപിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും ആക്രമണത്തില്‍ പങ്കുണ്ടെന്ന ആരോണത്തെതുടര്‍ന്നാണ് അന്വേഷണം നടത്തുന്നത്. വനംവകുപ്പ് മന്ത്രി കെ.രാജു അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

വടകരയില്‍ വര്‍ഗീയതക്കെതിരെ പ്രചാരണം നടത്തുമെന്ന യുഡിഎഫ് തീരുമാനം പരിഹാസ്യം: ഇ പി ജയരാജന്‍

ഗാനരചയിതാവ് ജി കെ പള്ളത്ത് അന്തരിച്ചു

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

കൊളസ്‌ട്രോള്‍ കുറയ്ക്കും പഴങ്ങള്‍