കേരളം

സരിതയേയും മുഖ്യമന്ത്രിയേയും ചേര്‍ത്ത് അപകീര്‍ത്തി ചിത്രം പ്രചരിപ്പിച്ച കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സരിത എസ് നായരുടെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. 

എറണാകുളം സെയില്‍ ടാക്‌സ് ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസിലെ ജീവനക്കാരനായ ടി.പി ജനേഷ്‌കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് തള്ളിയത്. ത്രം മോര്‍ഫ് ചെയ്തുണ്ടാക്കിയ ശേഷം വാട്ട്‌സാപ്പില്‍ പ്രചരിപ്പിച്ചെന്നാണ് ഇയാള്‍ക്കെതിരെയുള്ള ആരോപണം.

മോര്‍ഫ് ചെയ്ത ചിത്രം മറ്റു പല ഗ്രൂപ്പുകളിലും പോസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെ ലഭിച്ച പരാതിയിലാണ് പൊലീസ് കേസെടുത്തത്. 

താന്‍ ചിത്രം മോര്‍ഫ് ചെയ്തുണ്ടാക്കിയില്ലെന്നും ആരോ അയച്ചു നല്‍കിയ ചിത്രം മറ്റ് ആളുകള്‍ക്ക് അയക്കുക മാത്രമാണ് ചെയ്തതെന്ന ജനേഷ്‌കുമാറിന്റെ വാദം കോടതി മുഖവിലക്കെടുത്തില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

പത്താംക്ലാസില്‍ 99.47 ശതമാനം വിജയം; ഐസിഎസ് ഇ, ഐഎസ് സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

'അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും സ്‌നേഹിക്കുന്നത് എന്നെ': കങ്കണ റണാവത്ത്

'ആ തീരുമാനം തെറ്റ്, ടീമിന് ഗുണം ചെയ്യില്ല'; ധോനി കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് പഠാന്‍

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ശ്രദ്ധിക്കേണ്ട അഞ്ചുകാര്യങ്ങൾ