കേരളം

ഓഖി ദുരന്തം: 25 കുടുംബങ്ങള്‍ക്ക് 22 ലക്ഷം രൂപ  വീതം ധനസഹായം നല്‍കി

സമകാലിക മലയാളം ഡെസ്ക്


തിരുവന്തപുരം:ഓഖി ദുരിതബാധിതര്‍ക്കുള്ള സഹായം മുഖ്യമന്ത്രി വിതരണം ചെയ്തു. 25 കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപ വീതമാണ് സഹായം കൈമാറിയത്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് രണ്ട് ലക്ഷം രൂപ വീതവും വിതരണം ചെയ്തു. 

സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യപിച്ച 20 ലക്ഷം രൂപയും കേന്ദ്രസര്‍ക്കാര്‍ നല്‍കിയ രണ്ട് ലക്ഷവും ഉള്‍പ്പെടെ 22 ലക്ഷം രൂപയാണ് നല്‍കിയത്. ദുരന്തത്തില്‍പ്പെട്ട് ഇപ്പോഴും തിരിച്ചെത്താവരുടെ കുടുംബത്തിനും ഇതേ സഹായം നല്‍കും. നേരത്തെ സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകളെല്ലാം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജീവന്‍ രക്ഷപ്പെട്ട് തുടര്‍ന്ന് തൊഴില്‍ എടുക്കാന്‍ കഴിയത്താവര്‍ക്കും അത്തരത്തിലുള്ള ആരോഗ്യാവസ്ഥയില്‍ കഴിയുന്നവര്‍ക്കും പ്രത്യേകമായി പരിണിച്ച് കൊണ്ട് പുനരധിവാസത്തിനുതകുന്ന സഹായം നല്‍കും. ഓഖി ദുരന്തത്തിന്റെ അനുഭവത്തില്‍ ഇനിയൊരു ദുരന്തം ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍ കരുതല്‍ സ്വീകരിക്കും.എല്ലാ മത്സ്യതൊഴിലാളികളും കടലിലേക്ക് ഇറങ്ങുമ്പോള്‍ കടലില്‍ പോയതാരെണെന്ന സന്ദേശം ഫിഷറിസ് മന്ത്രാലയം ഒരുക്കുന്ന കേന്ദ്രത്തില്‍ അറിയിക്കുന്ന രീതിയുണ്ടാക്കും. കടലില്‍ പോകുന്ന  എല്ലാവര്‍ക്കും വ്യക്തിപരമായി സന്ദേശം ലഭിക്കുന്നസാഹചര്യം ഉണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു

ദുരന്തത്തില്‍ പെട്ട് മൃതദേഹം ലഭിച്ചവരുടെ  കുടുംബങ്ങള്‍ക്കാണ് ആദ്യഘട്ടത്തല്‍ ധനസഹായം നല്‍കിയത്. മന്ത്രിമാരായ മേഴ്‌സികുട്ടിയമ്മ, കടകംപള്ളി സുരേന്ദ്രന്‍, ഇ ചന്ദ്രശേഖരന്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

മെയ് മാസം 14 ദിവസം ബാങ്ക് അവധി, കേരളത്തില്‍ ഏഴു ദിവസം; പട്ടിക ഇങ്ങനെ

വളര്‍ത്തു നായ 'വിട്ടുപോയി'; മനംനൊന്ത് 12 കാരി ആത്മഹത്യ ചെയ്തു

ഉഷ്ണതരംഗ മുന്നറിയിപ്പ്; സംസ്ഥാനത്തെ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി

ബംഗ്ലാദേശിനു മുന്നില്‍ 146 റണ്‍സ് ലക്ഷ്യം വച്ച് ഇന്ത്യന്‍ വനിതകള്‍