കേരളം

കൊച്ചിയില്‍ 25 കോടിയുടെ കൊക്കെയ്‌നുമായി ഫിലിപ്പീന്‍സുകാരി പിടിയില്‍; തെരച്ചില്‍ ഊര്‍ജ്ജിതമാക്കി പൊലീസ് 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നെടുമ്പാശേരി വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച വന്‍ ലഹരിമരുന്നുശേഖരം പിടികൂടി. 25 കോടി വിലമതിക്കുന്ന കൊക്കെയ്‌നുമായി ഫിലിപ്പീന്‍സ് സ്വദേശിയായ യുവതിയാണ് പിടിയിലായത്. നാലേമുക്കാല്‍ കിലോ ലഹരിമരുന്ന് ഇവരുടെ ബാഗില്‍നിന്ന് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ വിഭാഗം പിടികൂടി.

ജോന്നാ ദെടോറ എന്ന യുവതിയുടെ പക്കലാണ് കൊക്കെയ്ന്‍ കണ്ടെത്തിയത്. ലഹരിമരുന്ന് കൊച്ചിയില്‍ എത്തിക്കാനാണ് ഇവര്‍ക്ക് കിട്ടിയിരുന്ന നിര്‍ദേശം എന്നറിയുന്നു. എന്നാല്‍, ആര്‍ക്കാണ് ഇത് എത്തിക്കാന്‍ ശ്രമിച്ചതെന്ന് വ്യക്തമായിട്ടില്ല. ബ്രസീലിലെ സാവോപോളയില്‍ നിന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലൂടെ യാത്ര ചെയ്താണ് യുവതി ഇവിടെ എത്തിയത്. ലഹരികടത്തിന് മറ്റാരെങ്കിലും സഹായം ചെയ്തിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളില്‍ അന്വേഷണം തുടങ്ങി. യുവതിയെ വിശദമായി ചോദ്യം ചെയ്യുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

സെല്‍ഫിയെടുക്കുമ്പോള്‍ നാണം വരുമെന്ന് രശ്മിക; എന്തൊരു സുന്ദരിയാണെന്ന് ആരാധകര്‍

വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400

ഹിന്ദുക്കളെ രണ്ടാംതരം പൗരന്‍മാരാക്കി; ബംഗാളില്‍ എന്താണ് സംഭവിക്കുന്നത്?; മമത സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി

'ഞാന്‍ അക്കാര്യം മറന്നു, ചിന്തിച്ചത് സൂപ്പര്‍ ഓവറിനെ കുറിച്ച്'- ത്രില്ലര്‍ ജയത്തില്‍ കമ്മിന്‍സ്