കേരളം

ശിവഗിരി തീര്‍ഥാടന പന്തലിന് യൂസഫലിയുടെ അഞ്ചു കോടി; ബാക്കി കൂടി തരണമെന്ന് വെള്ളാപ്പള്ളി നടേശന്‍

സമകാലിക മലയാളം ഡെസ്ക്

ശിവഗിരി: ശിവഗിരി തീര്‍ഥാടന പന്തലിന് പ്രമുഖ വ്യവസായി എംഎ യുസഫലിയുടെ അഞ്ചുകോടി സഹായ വാഗ്ദാനം. തീര്‍ഥാടക പന്തലിനായി യൂസഫലി നേരത്തെ മൂന്നു കോടി നല്‍കിയിരുന്നു. ഇന്നലെ ഉദ്ഘാടന ചടങ്ങില്‍ വിശിഷ്ടാതിഥിയായി എത്തിയ യൂസഫലി രണ്ടു കോടി കൂടി നല്‍കുമെന്ന് പ്രഖ്യാപിച്ചു.

ശിവഗിരി തീര്‍ഥാടന പന്തലിന് മൂന്നു കോടി രൂപ നല്‍കുമെന്ന് എംഎ യുസഫലി ധര്‍മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദയെ നേരത്തെ അറിയിച്ചിരുന്നു. തീര്‍ഥാടന സമ്മേളനത്തിന്റെ ഉദ്ഘാടന വേദിയില്‍ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടൊപ്പം രണ്ടു കോടി രൂപ കൂടി നല്‍കുമെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയായിരുന്നു.

ഈ അഞ്ചു കോടി കൊണ്ടൊന്നും നിര്‍മാണം പൂര്‍ത്തിയാവില്ലെന്നും അതുകൊണ്ട് ബാക്കി തുക കൂടി യൂസഫലി നല്‍കണമെന്നും ഉദ്ഘാടന വേദിയില്‍, എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അഭിപ്രായപ്പെട്ടത് ചിരി പടര്‍ത്തി. നടപ്പന്തല്‍ നിര്‍മിക്കാനുള്ള പണത്തിന്റെ ബാക്കി തുക കൂടി യൂസഫലി നല്‍കിയാല്‍ ശിവഗിരി ഉള്ളിടത്തോളം കാലം അതൊരു മഹാസ്മരണയായി നിലകൊള്ളുമെന്നായിരുന്നു വെള്ളാപ്പള്ളിയുടെ വാക്കുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

വടകരയില്‍ വര്‍ഗീയതക്കെതിരെ പ്രചാരണം നടത്തുമെന്ന യുഡിഎഫ് തീരുമാനം പരിഹാസ്യം: ഇ പി ജയരാജന്‍

ഗാനരചയിതാവ് ജി കെ പള്ളത്ത് അന്തരിച്ചു

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

കൊളസ്‌ട്രോള്‍ കുറയ്ക്കും പഴങ്ങള്‍