കേരളം

സംസ്ഥാന ബജറ്റ് ഫെബ്രുവരി രണ്ടിന് ; നിയമസഭാ സമ്മേളനം ഈ മാസം 22 മുതല്‍ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : സംസ്ഥാന ബജറ്റ് ഫെബ്രുവരി രണ്ടിന് അവതരിപ്പിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ബജറ്റ് സമ്മേളനത്തിനായി ഈ മാസം 22 ന് നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ മന്ത്രിസഭ ഗവര്‍ണറോട് ശുപാര്‍ശ ചെയ്തു. സമ്പൂര്‍ണ ബജറ്റ് അവതരിപ്പിക്കാനാണ് ധനമന്ത്രി ഡോ. തോമസ് ഐസക്ക് ആലോചിക്കുന്നത്. 

സഭാ സമ്മേളനം ഒരു മാസത്തോളം നീളും. സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കാലത്താണ് സമ്പൂര്‍ണ ബജറ്റ് അവതരിപ്പിക്കാനുള്ള തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. ജിഎസ്ടി നിലവില്‍ വന്ന സാഹചര്യത്തില്‍ പുതിയ നികുതി നിര്‍ദേശങ്ങള്‍ ബജറ്റില്‍ ഉണ്ടായിരിക്കില്ല. 

അതേസമയം എന്തു തരത്തിലുള്ള പദ്ധതി നിര്‍ദേശങ്ങളാകും പുതിയ ബജറ്റ് മുന്നോട്ടുവെക്കുക എന്നത് സംസ്ഥാനത്തെ സാമ്പത്തിക വിദഗ്ധര്‍ ഉറ്റുനോക്കുകയാണ്. 2016 മേയില്‍ അധികാരമേറ്റ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ രണ്ടാമത്തെ സമ്പൂര്‍ണ ബജറ്റും തോമസ് ഐസക്കിന്റെ ഒമ്പതാമത്തെ ബജറ്റും ആണിത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോളിങ് ശതമാനത്തില്‍ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല; കേരളത്തില്‍ ബിജെപി ഒരു മണ്ഡലത്തിലും വിജയിക്കില്ലെന്ന് എംവി ഗോവിന്ദന്‍

'എന്റെ മക്കള്‍ ഞാന്‍ പറഞ്ഞാല്‍ കേള്‍ക്കില്ല; അവരെന്നെ വഴക്കു പറയും': ആമിര്‍ ഖാന്‍

കോഹ്‌ലിയ്ക്കരികില്‍... സഞ്ജു രണ്ടാം സ്ഥാനത്ത്

കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ സ്റ്റോപ്പ്, വന്ദേ മെട്രോ ഈ വര്‍ഷം തന്നെ; പരീക്ഷണ ഓട്ടം ജൂലൈ മുതല്‍

'വിന്‍'സി അല്ല 'ഫണ്‍'സി; ഇത് ഒന്നൊന്നര ട്രക്കിങ് അനുഭവം; വിഡിയോ വൈറല്‍