കേരളം

പാഠം മൂന്ന് അരമനക്കണക്ക്; ഭൂമിവില്‍പ്പന വിവാദത്തില്‍ സഭയ്‌ക്കെതിരെ ജേക്കബ് തോമസ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഭൂമി വില്‍പ്പന വിവാദത്തില്‍ പ്രതിരോധത്തിലായ സിറോ മലബാര്‍ സഭയെ വിമര്‍ശിച്ച് മുന്‍ വിജിലന്‍സ് മേധാവി ജേക്കബ് തോമസ്. അരമനക്കണക്ക് എന്ന ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ജേക്കബ് തോമസ് സഭയ്‌ക്കെതിരെ രംഗത്തുവന്നരിക്കുന്നത്.

അഴിമതി അര്‍ബുദമാണ്, വഴിയും സത്യവും എവിടേയ്ക്ക് എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ്. ആകെ ഉള്ളത് 3 ഏക്കറാണെന്നും അതില്‍ 2 ഏക്കര്‍ 46 സെന്റ് വിറ്റുവെന്ന് ജേക്കബ് തോമസ് പറയുന്നു. 9 കോടി കിട്ടിയെന്നും കിട്ടേണ്ട തുക 22 കോടിയാണെന്നും പറയുന്ന അദ്ദേഹം 13 കോടിയാണ് ആധാരത്തില്‍ കാണിച്ചിരിക്കുന്നതെന്നും സ്റ്റാമ്പ് ഡ്യൂട്ടി കണക്കാക്കണമെന്നും വ്യക്തമാക്കുന്നു.  

നേരത്തെ ഓഖി ദുരന്തത്തെ സംബന്ധിച്ചും സര്‍ക്കാറിന്റെ പരസ്യങ്ങളെ വിമര്‍ശിച്ചും പാഠം ഒന്ന്, പാഠം രണ്ട് എന്നിങ്ങനെ ജേക്കബ് തോമസ് കുറിപ്പുകളിട്ടിരുന്നു. പാഠം മൂന്ന് അരമനക്കണക്ക് എന്നാണ് പുതിയ പോസ്റ്റിന്റെ തലവാചകം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

കോമേഡിയന്‍ ശ്യാം രംഗീല നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കും

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

5 വര്‍ഷം കൊണ്ട് വര്‍ധിച്ചത് 43%; ബിജെപി എംപി മേനക ഗാന്ധിക്ക് 97.17 കോടിയുടെ ആസ്തി

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു