കേരളം

ശബരിമലയിലെ പേരുമാറ്റം; സ്ത്രീ പ്രവേശന കേസ് ശക്തിപ്പെടുകയോ ദുര്‍ബലപ്പെടുകയോ ചെയ്യില്ലെന്ന് മന്ത്രി 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിന്റെ പേരുമാറ്റിയത് കൊണ്ട് സ്ത്രീ പ്രവേശന കേസ് ശക്തിപ്പെടുകയോ ദുര്‍ബലപ്പെടുകയോ ചെയ്യില്ലെന്ന് ദേവസ്വംമന്ത്രി കടകംപളളി സുരേന്ദ്രന്‍. ക്ഷേത്രത്തിന് ശബരിമല ധര്‍മ്മശാസ്ത്ര ക്ഷേത്രം എന്ന പഴയ പേര് തന്നെ നല്‍കാനുളള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നീക്കം ആശ്വാസകരമാണ്. വിശ്വാസികള്‍ പുതിയ നീക്കത്തെ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.  സുപ്രീംകോടതിയിലെ കേസ് ജയിക്കാനുളള വളഞ്ഞ വഴിയായാണ് കഴിഞ്ഞ മണ്ഡല കാലത്ത് ശബരിമല ധര്‍മ്മശാസ്ത്ര ക്ഷേത്രമെന്നത് ശബരിമല അയ്യപ്പസ്വാമി ക്ഷേത്രം എന്നാക്കിയതെന്നും മന്ത്രി ആരോപിച്ചു.നാളെ നടക്കുന്ന തിരുവിതാം കൂര്‍ ദേവസ്വം ബോര്‍ഡ് യോഗത്തില്‍ പുതിയ തീരുമാനം ഉണ്ടാകും.

കഴിഞ്ഞ മണ്ഡലകാലത്താണ് ശബരിമല ധര്‍മ്മശാസ്ത്ര ക്ഷേത്രമെന്നത് ശബരിമല അയ്യപ്പസ്വാമി ക്ഷേത്രം എന്നാക്കിയത്. സ്ത്രീകളുടെ ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ നിലവിലുള്ള കേസില്‍ സര്‍ക്കാര്‍ വാദം ഖണ്ഡിക്കാനാണ് ശബരിമല ക്ഷേത്രത്തിന്റെ പേര് മാറ്റിയതെന്ന്് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ദേവസ്വം മന്ത്രിപോലും അറിയാതെയായിരുന്നു ഇത്തരത്തില്‍ ഒരു തീരുമാനമെടുത്തത്.

ദേവസ്വം ബോര്‍ഡിന് കീഴില്‍ ഒട്ടേറെ ധര്‍മ്മശാസ്ത്ര ക്ഷേത്രങ്ങളുണ്ടെന്നും എന്നാല്‍ അയ്യപ്പസ്വാമി ക്ഷേത്രം ലോകത്ത് ഇതൊന്ന് മാത്രമെയുള്ളുവെന്നുമായിരുന്നു വിവാദ ഉത്തരവിലുണ്ടായിരുന്നത്. ക്ഷേത്രത്തിന്റെ പേരുമാറ്റം തന്നെ അറിയിച്ചിരുന്നില്ലെന്നും ഉത്തരവ് ഇപ്പോള്‍ പുറത്തുവിട്ടതില്‍ ദുരൂഹതയുണ്ടെന്ന് ദേവസ്വം മന്ത്രിയും വ്യക്തമാക്കിയിരുന്നു. 2016 ഒക്ടോബര്‍ ആറിനായിരുന്നു വിവാദ ഉത്തരവ് പുറത്തിറക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'