കേരളം

ട്രെയിനിലെ ബാഗില്‍ പെരുമ്പാമ്പ്; ഒരാള്‍ അറസ്റ്റില്‍  

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: തീവണ്ടിയില്‍ കണ്ട ബാഗില്‍ പെരുമ്പാമ്പ്. ബാഗില്‍ നിന്ന് ലഭിച്ച വിലാസം തേടിപ്പിടിച്ച് പ്രതിയെ കസ്റ്റഡിയിലെടുത്തു. പുളിങ്കുന്ന് കിഴക്കേടത്ത് ജിജോ ജോര്‍ജാണ് അറസ്റ്റിലായത്. 

തിങ്കളാഴ്ച രാവിലെ 11മണിയോടെ കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയ കാരയ്ക്കല്‍-കോട്ടയം ട്രെയിനില്‍ നിന്നാണ് ബാഗ് കിട്ടിയത്. റെയില്‍വേ പൊലീസാണ് ഉടമസ്ഥനില്ലാത്ത ബാഗ് കണ്ടെത്തിയത്. തുറന്നു നോക്കിയപ്പോള്‍ കണ്ടത് പെരുമ്പാമ്പിനെ. പിന്നീട് പാമ്പിനെ വനം വകുപ്പിന് കൈമാറി. 

തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ബാഗില്‍ നിന്ന് ഐഡി കാര്‍ഡ് ലഭിച്ചത്. പാലക്കാട് ശ്രീകൃഷ്ണപുരത്തെ ബന്ധുവീട്ടില്‍ പോയി മടങ്ങും വഴിയാണ് പാമ്പിനെ കിട്ടിയതെന്നാണ് ജിജോ പറയുന്നത്. പാമ്പിനെ ബാഗിലാക്കി എറണാകുളത്ത് എത്തിയപ്പോള്‍ ട്രെയിനില്‍ നിന്ന് പുറത്തിറങ്ങി. മടങ്ങിയെത്തിപ്പോള്‍ ട്രെയിന്‍ വിട്ടിപോയി. പാമ്പിനെ കറിവച്ച് കഴിക്കാനാണ് കൊണ്ടുവന്നെതെന്ന് ഇയ്യാള്‍ മൊഴി നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

നക്‌സല്‍ നേതാവ് കുന്നേല്‍ കൃഷ്ണന്‍ അന്തരിച്ചു

മേയ് ഒന്ന് മുതൽ വേണാട് എക്‌സ്പ്രസിന് എറണാകുളം സൗത്ത് സ്‌റ്റേഷനിൽ സ്റ്റോപ്പ് ഉണ്ടാകില്ല; സമയക്രമത്തിൽ മാറ്റം

മനസു തുറന്ന് ആടൂ; മാനസിക സമ്മര്‍ദ്ദം കാറ്റില്‍ പറത്താം

വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം; 2 പശുക്കളെ കൊന്നു