കേരളം

കായല്‍ കയ്യേറ്റം: തോമസ് ചാണ്ടിക്കെതിരെ കേസെടുക്കാന്‍ വിജിലന്‍സ് കോടതി; 18ന് റിപ്പോര്‍ട്ട് ഹാജരാക്കണം

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: മുന്‍മന്ത്രി തോമസ് ചാണ്ടിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ കോട്ടയം വിജിലന്‍സ് കോടതിയുടെ ഉത്തരവ്. നിലം നികത്തി റോഡ് പണിത സംഭവത്തില്‍ തോമസ് ചാണ്ടിക്കെതിരെ കേസെടുക്കണമെന്ന വിജിലന്‍സ് ശുപാര്‍ശ കോടതി അംഗീകരിച്ചു. ഈ മാസം 18ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കണം എന്ന് കോടതി ഉത്തരവിട്ടു. തണ്ണീര്‍ത്തട സംരക്ഷണ നിയമലംഘനം,ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തി കേസെടുക്കാനാണ് ഉത്തരവ്. 

തോമസ് ചാണ്ടി അധികാര ദുര്‍വിനിയോഗം നടത്തിയാണ് റിസോര്‍ട്ടിന് സമീപമുള്ള വലിയകുളം സീറോ ജെട്ടി റോഡ് നിര്‍മ്മിച്ചതെന്ന് വിജിലന്‍സിന്റെ ത്വരിതാന്വേഷണ റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. റോഡ് നിര്‍മ്മിച്ചത് സമീപത്തുള്ള കുടുംബങ്ങള്‍ക്ക് പ്രയോജപ്പെടും എന്നായിരുന്നു തോമസ് ചാണ്ടിയുടെ വാദം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

എസി വാങ്ങാന്‍ പോകുകയാണോ? എന്തൊക്കെ ശ്രദ്ധിക്കണം, അറിയേണ്ടതെല്ലാം

'ആര്‍ത്തവ സമയത്ത് സ്വയം നിയന്ത്രിക്കാന്‍ കഴിയില്ല', അര്‍ധ നഗ്നയായി ഇറങ്ങിയോടിയതില്‍ പ്രതികരിച്ച് ബ്രിട്‌നി

ആദ്യം പോര്‍ച്ചുഗല്‍ പിന്നെ മാസിഡോണിയയിലേക്ക്; റിമയുടെ യാത്രാ വിശേഷങ്ങള്‍

പ്രണയവിവാഹത്തെ എതിര്‍ത്തു; മരുമകന്റെ മൂക്ക് മുറിച്ചെടുത്ത് മകളുടെ മാതാപിതാക്കള്‍