കേരളം

ബോണക്കാട് കുരിശുമല യാത്ര പൊലീസ് തടഞ്ഞു; വിശ്വാസികള്‍ക്ക് നേരെ ലാത്തിച്ചാര്‍ജ്, സ്ഥലത്ത് സംഘര്‍ഷം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : തിരുവനന്തപുരം ബോണക്കാട് കുരിശുമലയിലേക്ക് വിശ്വാസികള്‍ നടത്തിയ കുശിന്റെ വഴിയേ എന്ന പേരില്‍ നടത്തിയ യാത്ര പൊലീസ് തടഞ്ഞു. നെയ്യാറ്റിന്‍കര രൂപതയുടെ കീഴിലുള്ള വിശ്വാസികളാണ് യാത്ര സംഘടിപ്പിച്ചത്. എന്നാല്‍ യാത്ര അനുവദിക്കാനാകില്ലെന്ന് വ്യക്തമാക്കി പൊലീസ് വിശ്വാസികളെ തടഞ്ഞു. 

എന്നാല്‍ ബാരിക്കേഡ് തകര്‍ത്ത് മുന്നേറാന്‍ വിശ്വാസികള്‍ ശ്രമിച്ചു. തുടര്‍ന്ന് അതിക്രമിച്ചു കടക്കാന്‍ സ്രമിച്ചവരെ ബലം പ്രയോഗിച്ച് നീക്കുന്നതിനിടെ, വിശ്വാസികള്‍ പൊലീസിന് നേര്‍ക്ക് കല്ലേറ് നടത്തി. തുടര്‍ന്ന് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. 

കുരിശുമലയില്‍ നശിച്ച കുരിശിന് പകരം പുതിയ കുരിശ് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് വിശ്വാസികള്‍ യാത്ര സംഘടിപ്പിച്ചത്. എന്നാല്‍ വനംഭൂമിയില്‍ കുരിശ് സ്ഥാപിക്കാന്‍ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കുന്നുണ്ട്. അതിനാല്‍  വനത്തിനുള്ളിലേക്ക് പ്രവേശിക്കാന്‍ അനുവാദം നല്‍കില്ലെന്ന് വനംവകുപ്പ് അറിയിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി