കേരളം

ഇത്തരം ആളുകളെ മുക്കാലിയില്‍ കെട്ടി അടിക്കണം; ബല്‍റാം മാപ്പ് പറയണമെന്ന് അഡ്വ. എ ജയശങ്കര്‍ 

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: വിടി ബല്‍റാം എന്തു പറഞ്ഞാലും എകെജി ആരാണെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാമെന്ന് അഡ്വ: ജയശങ്കര്‍. അദേഹത്തിന് മുഖവുരയുടെയും അവതാരികയുടെയും ആവശ്യമില്ല. ഒരു തരത്തിലും നീതികരിക്കാവുന്ന പരാമര്‍ശമല്ല ബല്‍റാം നടത്തിയത്. ഗാന്ധിയെക്കുറിച്ചും നെഹ്‌റുവിനെപറ്റിയും നിരവധി ആളുകള്‍ നവമാധ്യമങ്ങളില്‍ തെറ്റായ പ്രചാരണം നടത്തുണ്ട്. ഇത്തരക്കാരെ മുക്കാലിയില്‍ കെട്ടി അടിക്കാന്‍ നിയമമില്ലാത്തതാണ് പ്രശ്‌നമെന്നും ജയശങ്കര്‍ പറഞ്ഞു


എകെജിയെക്കുറിച്ച് ഇങ്ങനെ ഒരു പരാമര്‍ശം എംഎല്‍എയായ ബല്‍റാം നടത്തിയതിനാലാണ് പ്രയാസം. മറ്റേതെങ്കിലും ബോധമില്ലാത്ത കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയിരുന്നെങ്കില്‍ മനസിലാക്കാമായിരുന്നു. ഈ തെറ്റ് ഏറ്റു പറഞ്ഞ് ബല്‍റാം വിവാദത്തില്‍ നിന്നും ഒഴിവാകുമെന്നാണ് കരുതുന്നതെന്ന് ജയശങ്കര്‍ പറഞ്ഞു. ലോകസഭയിലെ പ്രതിപക്ഷ നേതാവെന്നതിലുപരി കേരളം കണ്ട ഏറ്റവും വലിയ ജനനേതാവായിരുന്നു എകെജി.

എകെജി അദേഹത്തേക്കാള്‍ വളരെ പ്രായം കുറഞ്ഞ സുശീലയെ വിവാഹം കഴിച്ചുവെന്നുള്ളത് നേരാണ്. എകെജിയും ഇക്കാര്യം ഒരിക്കലും നിഷേധിച്ചിട്ടില്ല. പലവിധ എതിര്‍പ്പുകള്‍ ഉണ്ടായിട്ടും സുശീലയുടെ വാശിയില്‍ എകെജി വിവാഹത്തിന് സമ്മതിക്കുകയായിരുന്നു. പൊതു ഉദ്യേശ്യത്തിനു വേണ്ടിയുള്ള സമരമായിരുന്നു തങ്ങളുടെ ജീവിതമെന്ന് പിന്നീട് സുശീല പറഞ്ഞിരുന്നതായി ജയശങ്കര്‍ വ്യക്തമാക്കി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

'സിബിഐയുടെ പ്രവര്‍ത്തനം ഞങ്ങളുടെ നിയന്ത്രണത്തിലല്ല'; കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

പാമ്പുകടിയേറ്റ് മരിച്ചു; ഉയിര്‍ത്തേഴുന്നേല്‍ക്കുമെന്ന് കരുതി 20കാരന്റെ മൃതദേഹം ഗംഗയില്‍ കെട്ടിയിട്ടത് രണ്ടുദിവസം; വീഡിയോ

യുഎഇയില്‍ കനത്ത മഴയും ഇടിമിന്നലും; വിമാനം, ബസ് സര്‍വീസുകള്‍ റദ്ദാക്കി

''കാടിന്റെ രാത്രിത്തോറ്റങ്ങള്‍, സിരകളിലേക്കു നേരെച്ചെന്നുണര്‍ത്തുന്ന ആഫ്രിക്കന്‍ കാപ്പിയുടെ മാദകത്വം''