കേരളം

തൃത്താലയില്‍ വിടി ബല്‍റാമിന്റെ ഓഫിസിനു നേരെ മദ്യക്കുപ്പി എറിഞ്ഞു

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: പാലക്കാട് തൃത്താലയില്‍ വിടി ബല്‍റാം എംഎല്‍എയുടെ ഓഫിസിനു നേരെ മദ്യക്കുപ്പിയേറ്. ആരാണ് മദ്യക്കുപ്പി എറിഞ്ഞതെന്നു വ്യക്തമായിട്ടില്ല. 

ഇന്നു രാവിലെയാണ് ബല്‍റാമിന്റെ ഓഫിസിനു നേരെ മദ്യക്കുപ്പി എറിഞ്ഞതായി കണ്ടെത്തിയത്. ഇക്കാര്യത്തില്‍ അന്വേഷണം നടന്നുവരികയാണ്.

എകെജിക്കെതിരായ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ വിടി ബല്‍റാം എംഎല്‍എയ്‌ക്കെതിരെ വിമര്‍ശനം ശക്തമാവുന്ന പശ്ചാത്തലത്തിലാണ് ഓഫിസിനു നേരെ ആക്രമണമുണ്ടായിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് നടത്തിയ കമന്റിലാണ് ബല്‍റാം എകെജിക്കെതിരെ പരാമര്‍ശം നടത്തിയത്. എകെജി ബാലപീഡകനാണ് എന്നായിരുന്നു ബല്‍റാമിന്റെ പരാമര്‍ശം. വിമര്‍ശനം ശക്തമായപ്പോള്‍ ഇതിനെ ന്യായീകരിച്ചുകൊണ്ട് ബല്‍റാം കുറിപ്പെഴുതുകയും ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

എസി വാങ്ങാന്‍ പോകുകയാണോ? എന്തൊക്കെ ശ്രദ്ധിക്കണം, അറിയേണ്ടതെല്ലാം

'ആര്‍ത്തവ സമയത്ത് സ്വയം നിയന്ത്രിക്കാന്‍ കഴിയില്ല', അര്‍ധ നഗ്നയായി ഇറങ്ങിയോടിയതില്‍ പ്രതികരിച്ച് ബ്രിട്‌നി

ആദ്യം പോര്‍ച്ചുഗല്‍ പിന്നെ മാസിഡോണിയയിലേക്ക്; റിമയുടെ യാത്രാ വിശേഷങ്ങള്‍

പ്രണയവിവാഹത്തെ എതിര്‍ത്തു; മരുമകന്റെ മൂക്ക് മുറിച്ചെടുത്ത് മകളുടെ മാതാപിതാക്കള്‍