കേരളം

വിടി ബല്‍റാമിന്റെത് അരോചകമായ കുട്ടിക്കളിയെന്ന് സെബാസ്റ്റിയന്‍ പോള്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വിപ്ലവ കേരളത്തിന്റെ മനസില്‍ വിടി ബല്‍റാമിനെ പോലുള്ളവര്‍ക്ക് എത്തിപ്പിടിക്കാന്‍ കഴിയാത്തത്ര ഉയരത്തിലാണ് എകെജിയുടെ സ്ഥാനം. അദ്ദേഹത്തിന്റെ ധീരചരിതങ്ങളും നിഷ്ഠുലമായ ഇടപെടലുകളും സമൂഹമനസില്‍ ഇന്നും പതിഞ്ഞു കിടക്കുന്നു. സാമൂഹ്യമാധ്യമത്തില്‍ സജീവമായി ഇടപെടുന്നആള്‍ നിലയില്‍ ഖ്യാതിയാര്‍ജിച്ച യുവനേതാവ് എന്തിനാണ് ഇപ്രകാരമൊരു സാഹസത്തിന് മുതിര്‍ന്നത് എന്ന് വ്യക്തമല്ലെന്ന് സെബാസ്റ്റിയന്‍ പോള്‍.

അടിസ്ഥാന രഹിതവും അനാവശവുമായ വിവാദങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ യാതൊരു ചെലവും അധ്വാനവും ഇല്ലാതെ സൃഷ്ടിക്കുകയും അതില്‍ അഭിരമിക്കുകയും ചെയ്യുന്ന പതിവ് വ്യാപകമായി കാണുന്നുണ്ട്. അതിന് ബല്‍റാം സ്വീകരിച്ച മാര്‍ഗം അനുചിതവും അപലവനീയവുമായി. മണ്‍മറഞ്ഞുപോയ പ്രശസ്ത വ്യക്തികള്‍ പുനര്‍ വായനക്കും വിധേയരാക്കപ്പെടുന്ന പതിവുണ്ട്. അതില്‍ തെറ്റില്ല. പക്ഷെ ബല്‍റാമിന്റെത് അരോചകവും അടിസ്ഥാനമില്ലാത്തതുമായ ഒരു കുട്ടിക്കളിയായി പോയെന്നും സെബാസ്റ്റിയന്‍ പോള്‍ സമകാലിക മലയാളത്തോട് പറഞ്ഞു.

പോരാട്ടകാലങ്ങളിലെ പ്രണയം എന്ന തലക്കെട്ടോടുകൂടി ദ് ഹിന്ദു ദിനപത്രം 2001 ഡിസബര്‍ 20ന് പ്രസിദ്ധീകരിച്ച വാര്‍ത്ത ഉദ്ധരിച്ചാണ് ബല്‍റാം എകെജിക്കെതിരായ പരാമര്‍ശത്തെ ന്യായീകരിക്കുന്നത്.ഫേസ്ബുക്ക് കമന്റിലായിരുന്നു ബല്‍റാം എകെജിയെ ബാലപീഡകനെന്ന് വിളിച്ച് ആക്ഷേപിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി