കേരളം

പെണ്‍വാണിഭത്തിന് പിടിയിലായ ട്രാന്‍സ്‌ജെന്‍ഡര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : എറണാകുളം പുല്ലേപ്പടിയില്‍ ലോഡ്ജ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിയതിന് പൊലീസ് പിടിയിലായ സംഘത്തില്‍പ്പെട്ട ഒരാള്‍ കൈ മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇടുക്കി സ്വദേശിയായ ട്രാന്‍സ്‌ജെന്‍ഡര്‍ സയ ( രതീഷ് ) ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലെ കൈകഴുകുന്ന മുറിയില്‍ വെച്ച് പിന്‍ ഉപയോഗിച്ച് കൈത്തണ്ട മുറിക്കാന്‍ ശ്രമിച്ചത്. 

ഇതു കണ്ട പൊലീസുകാര്‍ ഉടന്‍ തന്നെ സയയുടെ ശ്രമം തടഞ്ഞു. ആത്മഹത്യയ്ക്ക് ശ്രമിച്ചതിന് സയക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഡല്‍ഹി സ്വദേശിനി ഷെഹ്നാസിന്റെ നേതൃത്വത്തിലുൂള്ള പെണ്‍വാണിഭ സംഘത്തെയാണ് വെള്ളിയാഴ്ച പൊലീസ് പിടികൂടിയത്. ഇതരസംസ്ഥാനക്കാരായ യുവതികളും ട്രാന്‍സ്‌ജെന്‍ഡേഴ്‌സും പുരുഷന്‍മാരും ഉള്‍പെട്ട പതിനഞ്ചംഗ സംഘത്തെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഓണ്‍ലൈന്‍ സൈറ്റുകളിലും സാമൂഹമാധ്യമങ്ങളിലും കൊച്ചി സിറ്റി പൊലീസ് നടത്തിവന്ന നിരീക്ഷണത്തിനിടെയാണ് സംഘത്തെക്കുറിച്ച് വിവരം ലഭിച്ചത്. മൂന്നുമാസമായി സംഘം ലോഡ്ജ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. പുല്ലേപടിയിലുള്ള ഐശ്വര്യ റീജന്‍സി ലോഡ്ജില്‍ നിന്നാണ് ഓണ്‍ലൈന്‍ പെണ്‍വാണിഭസംഘത്തെ പൊലീസ് പിടികൂടിയത്. ഈ ലോഡ്ജ് മൊത്തമായി ഇവര്‍ വാടകയ്ക്ക എടുത്തിരിക്കുകയായിരുന്നു.

അറസ്‌ററിലായവരില്‍ നടത്തിപ്പുകാരനും മാനേജരും അഞ്ചു സ്ത്രീകളും നാലു ട്രാന്‍സ്‌ജെന്‍ഡേഴ്‌സും ഉള്‍പെടുന്നു. വനിതകളില്‍ മൂന്നു പേര്‍ ഡല്‍ഹിയില്‍ നിന്നുള്ളവരാണ്.തോക്കും ലഹരിവസ്തുക്കളും ലോഡ്ജില്‍ നിന്ന് കണ്ടെത്തി. അറസ്റ്റിലായ ട്രാന്‍സ്‌ജെന്‍ഡേഴ്‌സില്‍ ഒരാള്‍ എച്ച്‌ഐവി ബാധിതനാണെന്ന് വ്യക്തമാക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കണ്ടെടുത്തിട്ടുണ്ട്.അനുവദനീയമായ അളവില്‍ കൂടുതലുള്ള മദ്യവും കെട്ടുകണക്കിന് ഗര്‍ഭനിരോധന ഉറകളും പിടിച്ചെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി