കേരളം

മഞ്ജു വാര്യരെ എറണാകുളത്ത് സ്ഥാനാര്‍ഥിയാക്കാന്‍ സിപിഎമ്മില്‍ നീക്കം; പാര്‍ട്ടിയില്‍ അനൗപചാരിക ധാരണ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നടി മഞ്ജു വാര്യരെ എറണാകുളത്ത് സ്ഥാനാര്‍ഥിയാക്കാന്‍ സിപിഎമ്മില്‍ ആലോചന നടക്കുന്നതായി റിപ്പോര്‍ട്ട്. പാര്‍ട്ടി നേതാക്കള്‍ക്കിടയില്‍ ഇതു സംബന്ധിച്ച് ധാരണയായതായി മാധ്യമം
പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. പല തവണ ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടന്നതായും തീരുമാനത്തില്‍ ധാരണയായതായും റിപ്പോര്‍ട്ട് പറയുന്നു.

ഏതു വിധവും എറണാകുളം മണ്ഡലം പിടിക്കണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പാര്‍ട്ടി ഈ വഴിക്കു നീക്കം നടത്തുന്നത്. മഞ്ജു വാര്യരുടെ പ്രതിച്ഛായ മുതലെടുത്ത് മണ്ഡലത്തില്‍ നേട്ടമുണ്ടാക്കാനാവുമെന്നാണ് സിപിഎമ്മിന്റെ കണക്കുകൂട്ടല്‍.

ഇടതു സര്‍ക്കാരിന്റെ പല പദ്ധതികളുടെയും ബ്രാന്‍ഡ് അംബാസഡറാണ് മഞ്ജു വാര്യര്‍. സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ പല വേദികളിലും പ്രശംസിച്ചിട്ടുള്ള മഞ്ജു സിപിഎം നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നുമുണ്ട്. 

എറണാകുളത്ത് പി രാജീവ് സ്ഥാനാര്‍ഥിയാവുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ രാജീവ് ജില്ലാ സെക്രട്ടറി സ്ഥാനത്തു തുടരുമെന്നും സ്ഥാനാര്‍ഥിയായി മഞ്ജു എത്തുമെന്നുമാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി

വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ബീം വീണു; തൊഴിലാളി മരിച്ചു, രണ്ട് പേർക്ക് ​ഗുരുതര പരിക്ക്

പൂഞ്ചില്‍ വ്യോമസേനയുടെ വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം; അഞ്ച് സൈനികര്‍ക്ക് പരിക്ക്