കേരളം

കലോത്സവ വേദിയില്‍ ചെരിപ്പില്‍ ഒളിപ്പിച്ച കാമറയില്‍ അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമം, ഒരാള്‍ പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: സ്‌കൂള്‍ കലോത്സവത്തിനിടെ ചെരുപ്പില്‍ ഒളിപ്പിച്ച ക്യാമറയുമായി അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചയാളെ പൊലീസ് പിടികൂടി. തൃശൂര്‍ ചിയ്യാരം സ്വദേശിയാണ് പിടിയിലായത്.

കലോത്സവ നഗരിയില്‍ ചുറ്റിക്കറങ്ങുന്നയാളുടെ നടത്തത്തിലെ അസ്വാഭാവികതയാണ് പൊലീസ് ശ്രദ്ധിച്ചത്. പന്തികേടു തോന്നിയതിനെത്തുടര്‍ന്ന് ഷാഡോ പൊലീസ് ഇയാളുടെ പിന്നാലെ കൂടുകയായിരുന്നു. ചെരിപ്പില്‍ ഒളിപ്പിച്ചു വച്ച കാമറ കൊണ്ട് ഷൂട്ടിങ് നടത്തുകയാണ് കക്ഷിയെന്ന് ബോധ്യപ്പെട്ടതോടെ കയ്യോടെ പിടി കൂടി. ഇയാള്‍ക്കെതിരെ കേസെടുത്തു ജാമ്യത്തില്‍ വിട്ടതായി ഈസ്റ്റ് പൊലീസ് അറിയിച്ചു.

കാല്‍പ്പാദം മുഴുവന്‍ മറയ്ക്കുന്ന തരത്തിലുള്ള ചെരുപ്പിന്റെ മുകള്‍ ഭാഗം മുറിച്ച് മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ചായിരുന്നു ഷൂട്ടിങ്. മൊബൈലിന്റെ കാമറയിലൂടെ ദൃശ്യങ്ങളെടുക്കാന്‍ കഴിയുന്ന വിധത്തില്‍ ദ്വാരമിട്ടിരുന്നു. കാമറ പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി