കേരളം

ഇനിയും പാര്‍ട്ടികള്‍ യുഡിഎഫ് വിടും; ജെഡി(യു) തീരുമാനം സ്വാഗതാര്‍ഹമെന്ന് കോടിയേരി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: യുഡിഎഫ് വിടാനുള്ള ജനതാദള്‍ (യു)വിന്റെ തീരുമാനം സ്വാഗതാര്‍ഹമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നേരത്തെ എല്‍ഡിഎഫ് വിട്ട് പോയപ്പോള്‍ ജെഡിയുവിനോട് തീരുമാനം പുനഃപരിശോധിക്കാന്‍ തങ്ങള്‍ ആവശ്യപ്പെട്ടതാണ്. ഇപ്പോള്‍ അതിന് അവര്‍ സന്നദ്ധമായത് ഇടത് മുന്നണിക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യമൊരുക്കും. സംസ്ഥാനത്ത് യുഡിഎഫ് കൂടുതല്‍ ദുര്‍ബലമാകുമെന്നും കോടിയേരി പറഞ്ഞു. 

യുഡിഎഫ് ശിഥിലമായിക്കൊണ്ടിരിക്കുന്നതിന്റെ ഉദാഹരണമാണ് ജെഡി(യു) ഇന്നെടുത്ത തീരുമാനം. നേരത്തെ മാണി യുഡിഎഫ് വിട്ടുപോയി. ഇനിയും പാര്‍ട്ടികള്‍ യുഡിഎഫ് വിടും. എല്‍ഡിഎഫിലേക്കുള്ള ജെഡി(യു)വിന്റെ പ്രവേശനം പാര്‍ട്ടിയുമായി ആശയവിനിമയം നടത്തി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ജെഡി(യു)വിന് മുന്നില്‍ തങ്ങള്‍ വാതില്‍ കൊട്ടിയടക്കില്ലെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. ഒരു ഉപാധികളും ആരും മുന്നോട്ട് വെച്ചിട്ടില്ല. ജെഡി(യു) എടുത്ത രാഷ്ട്രീയ തീരുമാനത്തെയാണ് തങ്ങള്‍ സ്വാഗതം ചെയ്യുന്നത്. ഇതുവരെ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 

ഇതിനിടെ മുഖ്യന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്ര ഔദ്യോഗിക കൃത്യമാണെന്ന് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി കോടിയേരി പറഞ്ഞു. ചെലവായ തുക സര്‍ക്കാര്‍ തന്നെ നല്‍കുമെന്ന് അറിയിച്ചതിനാല്‍ പാര്‍ട്ടി ഇടപെടേണ്ടതില്ലെന്നും അദ്ദേഹം അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ലൈംഗിക അതിക്രമ കേസ്: എച്ച് ഡി രേവണ്ണയെ‌ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്

'അമ്മ ഏല്‍പ്പിച്ച ദൗത്യം, അമേഠിയും റായ്ബറേലിയും എന്റേതാണ്'; വൈകാരിക പ്രതികരണവുമായി രാഹുല്‍ ഗാന്ധി

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തില്‍ ഇളവ്; പ്രതിദിന ലൈസന്‍സ് 40 ആക്കും, ​ഗതാ​ഗത വകുപ്പിന്റെ സർക്കുലർ നാളെ

ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്കി'ൽ നിന്ന് കരീന കപൂർ പിന്മാറി