കേരളം

കുറ്റിപ്പുറം പാലത്തിന് താഴെ ചാക്കില്‍ നിറച്ച് വെടിയുണ്ടകള്‍

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: കുറ്റിപ്പുറം പാലത്തിന് താഴെ ചാക്കില്‍ നിറച്ച നിലയില്‍ വെടിയുണ്ടകള്‍ കണ്ടെത്തി. 445  വെടിയുണ്ടകളാണ് കണ്ടെത്തിയത്. വെളളത്തിനടിയില്‍ നടത്തിയ തെരച്ചിലിലാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്. നേരത്തെ കണ്ടെത്തിയ ബോംബുകളെ പറ്റിയുള്ള അന്വേഷണം തുടരുന്നതിനിടെയാണ് ബോംബുകള്‍ കണ്ടെത്തിയത്.

നേരത്തെ ഇവിടെ കുഴിബോംബുകള്‍ കണ്ടെത്തിയിരുന്നു. ഇവ യുദ്ധത്തിന് സൈന്യം ഉപയോഗിക്കുന്ന തരത്തിലുള്ള കുഴിബോംബുകളാണെന് ്‌പൊലിസ് കണ്ടെത്തിയിട്ടുണ്ട്. ഇറാഖ്, ബോസ്‌നിയ, കുവൈത്ത് യുദ്ധങ്ങളില്‍ ഉപയോഗിച്ചിട്ടുള്ള തരം കുഴി ബോംബാണ് ഇവയെന്ന് തിരിച്ചറിഞ്ഞു. പൊട്ടിയാല്‍ 50 മീറ്റര്‍ പരിധിക്കുള്ളില്‍ വന്‍ നാശനഷ്ടം സൃഷ്ടിക്കാന്‍ ശേഷിയുള്ളതാണിതെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു 

കുറ്റിപ്പുറം റെയില്‍വെ മേല്‍പ്പാലത്തിന് അടിയില്‍നിന്ന് പോലീസിന് അഞ്ച് കുഴി ബോംബുകളാണ്  ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തൃശ്ശൂര്‍ റേഞ്ച് ഐ.ജി സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

ഒരാളും ചോദിക്കില്ല, രണ്ടു വോട്ടു ചെയ്താല്‍! കോട്ടിയയില്‍ ഇരട്ട വോട്ട് നിയമപരം; അപൂര്‍വ കൗതുകം

വേദാന്ത സംവാദത്തിന്റെ ചരിത്ര ശേഷിപ്പുകളുമായി ഒരു പ്രദേശം; കാസര്‍കോട്ടെ 'കൂടല്‍' ദേശം- വീഡിയോ

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍