കേരളം

ഗോഡ് എന്നെഴുതിയത് ഗുഡ് എന്ന് വായിച്ചു; വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദിച്ച മദ്രസ അധ്യാപകന് അഞ്ച് വര്‍ഷം തടവ്

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: മദ്രസയില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥിയെ മുഖത്തടിച്ചു പരിക്കേല്‍പ്പിച്ചെന്ന പരാതിയില്‍ മദ്രസാധ്യാപകന് അഞ്ച് വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും. കരുവാരക്കുണ്ട് പുലിയോടന്‍ വീട്ടില്‍ പി മുഹമ്മദ് ഷബീബ് ഫൈസിക്കാണ്(27) ശിക്ഷ ലഭിച്ചത്. 

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അക്രമണം തടയാനുള്ള പ്രത്യേക കോടതിയാണ് ഇയാളെ ശിക്ഷിച്ചത്. പിഴ സംഖ്യ കുട്ടിക്ക് നല്‍കണമെന്നും പിഴയടച്ചില്ലെങ്കില്‍ ഒരുകൊല്ലം കൂടി പ്രതി തടവനുഭവിക്കണമെന്നും വിധിയിലുണ്ട്. 

2014 ജനുവരി ഒന്നിന് നല്ലളം ബസാറിലെ മദ്രസയില്‍ വച്ച്? 'ദ നെയിം ഓഫ് ഗോഡ്' എന്നത് ഗുഡ് എന്ന് തെറ്റായി വായിച്ചതിന് മുഖത്തടിച്ചെന്നാണ് കേസ്. ചെവിക്ക് പരിക്കേറ്റ കുട്ടി ആദ്യം വീട്ടില്‍ സംഭവം അറിയിച്ചെങ്കിലും കാര്യമാക്കിയിരുന്നില്ല. പിന്നീട് വേദന കൂടിയതിനാല്‍ ഡോക്ടര്‍ പരിശോധിച്ചപ്പോള്‍ ഗുരുതര പരിക്കേറ്റതായി മനസിലായി. 

ഇതോടെ മാതാപിതാക്കള്‍ നല്ലളം പൊലീസില്‍ വിവരമറിയിച്ചു. ഷിബു ജോര്‍ജാണ് പ്രൊസിക്യൂഷന് വേണ്ടി ഹാജരായത്. പ്രൊസിക്യൂഷന്‍ കേസില്‍ 11 സാക്ഷികളെ വിസ്തരിക്കുകയും 10 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. ഇതില്‍ കുട്ടിയുടെയും ഡോക്ടറുടെയും മൊഴിയാണ് നിര്‍ണ്ണായക തെളിവായത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി