കേരളം

പരിഗണന വിഷയങ്ങള്‍ മാറ്റിയില്ല; സോളാറില്‍ ഉമ്മന്‍ ചാണ്ടിയുടെ വാദം തളളി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ചോദ്യം ചെയ്ത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സമര്‍പ്പിച്ച ഹര്‍ജിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍.ജൂഡിഷ്യല്‍ കമ്മീഷന്റെ പരിഗണനാ വിഷയങ്ങളില്‍ പിണറായി സര്‍ക്കാര്‍ മാറ്റം വരുത്തിയെന്ന ഉമ്മന്‍ ചാണ്ടിയുടെ ആരോപണം സംസ്ഥാന സര്‍ക്കാര്‍ തളളി. ജൂഡിഷ്യല്‍ കമ്മീഷന്റെ പരിഗണന വിഷയങ്ങളില്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ല. 

സരിതയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത് എന്ന ഉമ്മന്‍ ചാണ്ടിയുടെ ആരോപണവും സര്‍ക്കാര്‍ നിഷേധിച്ചു. സരിതയുടെ കത്ത് കമ്മീഷന്‍ പരിശോധിച്ച രേഖകളില്‍ ഒന്നു മാത്രമാണ്. അന്വേഷണത്തിന്റെ ഭാഗമായി നിരവധി രേഖകള്‍ കമ്മീഷന്‍ പരിശോധിക്കുകയും ചെയ്തു. കമ്മീഷന്‍ കൂടുതല്‍ പേരെ കക്ഷി ചേര്‍ത്തതിലും തെറ്റില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ ബോധിപ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'സഖാവെ ഇരുന്നോളൂ, എംഎല്‍എയ്ക്ക് മുന്‍ സീറ്റ് ഒഴിഞ്ഞു കൊടുത്തു; മെമ്മറി കാര്‍ഡ് കാണാതായതില്‍ കണ്ടക്ടറെ സംശയം; അവന്‍ ഡിവൈഎഫ്‌ഐക്കാരന്‍'

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

ചര്‍മ്മം കറുത്തു കരിവാളിച്ചോ? ടാൻ ഒഴിവാക്കാൻ പറ്റിയ ഐറ്റം അടുക്കളയിലുണ്ട്, അറിഞ്ഞിരിക്കാം ഉരുളക്കിഴങ്ങിന്റെ ​ഗുണങ്ങൾ

കാനഡയിലെ രാജ്യാന്തര വിദ്യാര്‍ഥികള്‍ക്ക് പുതിയ ചട്ടങ്ങള്‍

“ഇയാളാര്, അന്നദാതാവായ പൊന്നുതമ്പുരാനോ?, എന്തായാലും അരിച്ചെട്ടിയാർ ഇരുന്നാലും, വന്ന കാലിൽ നിൽക്കാതെ''