കേരളം

മദ്യപിച്ച് വാഹനമോടിക്കുന്നവരോട് മൃദുസമീപനം വേണ്ടെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിക്കുന്നവരോട് മൃദുസമീപനം വേണ്ടെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദേശം. എന്നാല്‍ ഇവരോട് ഉള്‍പ്പെടെ എല്ലാവരോടുമുളള പെരുമാറ്റം മാന്യമായിരിക്കണമെന്നും പൊലീസ് ഉദ്യോഗസ്ഥരോട്  ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശിച്ചു. 

സംസ്ഥാനത്ത് റോഡപകടങ്ങളുടെ നിരക്ക് മൂന്നുവര്‍ഷത്തിനുളളില്‍ 25 ശതമാനമായി കുറക്കുകയാണ് ലക്ഷ്യം. ഇത് മുന്നില്‍കണ്ട് പരിശോധന ശക്തമാക്കാനും പൊലീസ് മേധാവി ആവശ്യപ്പെട്ടു. 2016നെ അപേക്ഷിച്ച് കഴിഞ്ഞവര്‍ഷം റോഡപകടങ്ങളുടെ എണ്ണത്തിലും മരണനിരക്കിലും ഗുരുത പരിക്കേറ്റവരുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട്. ക്യാമറ നിരീക്ഷണം ശക്തമായതോടെ ദേശീയ പാതയിലെ അപകടങ്ങളുടെ എണ്ണവും കാര്യമായി കുറഞ്ഞു. ദേശീയ പാതയില്‍ കൂടുതല്‍ ക്യാമറകള്‍ സ്ഥാപിക്കുന്നതിന് പദ്ധതിയുണ്ടെന്നും ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അത്ര നിഷ്‌കളങ്കമായി കൂടിക്കാഴ്ചയ്ക്ക് പോകരുതായിരുന്നു, പാര്‍ട്ടി ചര്‍ച്ച ചെയ്യും: തോമസ് ഐസക്ക്

സം​ഗീത സംവിധായകനും രമ്യ നമ്പീശന്റെ സഹോദരനുമായ രാഹുൽ സുബ്രഹ്മണ്യൻ വിവാഹിതനാകുന്നു

കണ്ണൂരില്‍ ഊഞ്ഞാല്‍ കെട്ടിയ കല്‍ത്തൂണ്‍ ഇളകിവീണ് ഏഴാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു

'ഇനി രണ്ടുവര്‍ഷത്തേക്ക് സിനിമയില്‍ അഭിനയിക്കാന്‍ വിടണം; നിയമസഭാ തെരഞ്ഞെടുപ്പ് വരെ'

റണ്ണൊഴുകിയ മത്സരത്തിലും സിംഗിളിനായി അമ്പയറോട് തര്‍ക്കിച്ച് ഗംഭീര്‍, വിഡിയോ