കേരളം

ശ്രീജീവിന്റെ മരണം; വീണ്ടും സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്ന് സര്‍ക്കാര്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നെയ്യാറ്റിന്‍കര സ്വദേശി ശ്രീജീവിന്റെ കസ്റ്റഡി മരണത്തില്‍ വീണ്ടും സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്ന് സംസ്ഥാന സര്‍ക്കാര്‍. അനുജന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണം എന്നാവശ്യപ്പെട്ട് സഹോദരന്‍ ശ്രീജിത്ത് നടത്തുന്ന സമരം 764 ദിവസങ്ങള്‍ നീണ്ടത് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴി തെളിച്ച സാഹചര്യത്തിലാണ് വീണ്ടും സിബിഐ അന്വേഷണം ആവശ്യപ്പെടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കത്തയക്കാന്‍ ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

കഴിഞ്ഞ ഡിസംബര്‍ 22നാണ് കേസ് ഏറ്റെടുക്കണം എന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സിബിഐയ്ക്ക് കത്ത് നല്‍കിയത്. എന്നാല്‍ സര്‍ക്കാരിന്റെയും ഹൈക്കോടതിയുടെയും നിരവധി കേസുകള്‍ പക്കലുണ്ടെന്ന് ചൂണ്ടിക്കാട്ടി കേസെടുക്കാന്‍ കഴിയില്ലെന്ന് സിബിഐ സംസ്ഥാന സര്‍ക്കാരിന് രേഖാമൂലം അറിയിപ്പു നല്‍കുകയായിരുന്നു. 2014ലാണ് പൊലീസ് കസ്റ്റഡിയിലായിരുന്ന ശ്രീജീവ് മരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി