കേരളം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍ 

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ പിടിയിലായി. ആലപ്പുഴയിലെ സിവില്‍ പൊലീസുകാരന്‍ നെല്‍സണ്‍ തോമസാണ് പിടിയിലായത്. ബംഗളൂരുവില്‍ നിന്നാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പൊലീസുകാരന്‍ സ്വകാര്യ റിസോര്‍ട്ടില്‍ വെച്ച്  മദ്യം കുടിപ്പിച്ച് മയക്കി തന്നെ പീഡിപ്പിച്ചെന്നും പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിരുന്നു. 

പെണ്‍കുട്ടിയുമായി അടുപ്പമുള്ള പുന്നപ്ര സ്വദേശി ആതിരയെ, കഴിഞ്ഞ ബുധനാഴ്ചയാണ് വാര്‍ഡ് കൗണ്‍സിലറും നാട്ടുകാരും ചേര്‍ന്ന് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. കുറെ നാളുകളായി പെണ്‍കുട്ടിയെ രാത്രി വൈകി കൂട്ടിക്കൊണ്ടുപോകുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് നാട്ടുകാര്‍ ഇടപെട്ടത്. 

ഹോട്ടലുകളിലും റിസോര്‍ട്ടുകളിലുമായി പെണ്‍കുട്ടിയെ പലരും പീഡിപ്പിച്ചതായും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ ഉള്‍പ്പെട്ടവരെക്കുറിച്ചും, തുടരന്വേഷണത്തിനും ആലപ്പുഴ ഡിവൈഎസ്പി പി വി ബേബിയെ ചുമതലപ്പെടുത്തിയതായി ആലപ്പുഴ ജില്ലാ പൊലീസ് സൂപ്രണ്ട് എസ് സുരേന്ദ്രന്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോളിങ് ശതമാനത്തില്‍ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല; കേരളത്തില്‍ ബിജെപി ഒരു മണ്ഡലത്തിലും വിജയിക്കില്ലെന്ന് എംവി ഗോവിന്ദന്‍

'വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് നാളുകൾ എണ്ണിക്കഴിയുന്ന പോലെയായിരുന്നു'; കാൻസർ കാലത്തെ കുറിച്ച് മനീഷ കൊയ്‌രാള

ടീമിന്റെ 'തലവര' മാറ്റുന്നവര്‍!

'ഇമ്മിണി ബല്യ സൗഹൃദം!' ഭാമയും കാമാച്ചിയും 55 വർഷമായി കട്ട ചങ്കുകൾ; വൈറലായി ആനമുത്തശ്ശിമാർ

'ആ ലിങ്ക് തുറക്കാന്‍ പോയാല്‍ നിങ്ങളുടെ കാര്യം ഗുദാഹവാ'; ഒടുവില്‍ ആ സത്യം തുറന്നു പറഞ്ഞ് വിഷ്ണു ഉണ്ണികൃഷ്ണന്‍