കേരളം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ മദ്രസാ അധ്യാപകന്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്



കണ്ണൂര്‍:പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ മദ്രസാ അധ്യാപകന്‍ അറസ്റ്റില്‍. പാലക്കാട് സ്വദേശി മുഹമ്മദലിയെയാണ് പേരാവൂര്‍ പോലീസ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

പ്രായപൂര്‍ത്തിയാകാത്ത അഞ്ച് പെണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയിലാണ് മദ്രസാ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തത്. സ്‌കൂളില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നടത്തിയ കൗണ്‍സിലിങ്ങിനിടെയാണ് പീഡനത്തിരയായ വിവരം കുട്ടികള്‍ പറഞ്ഞത്.

തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ പോലീസിനെയും പീഡനത്തിനിരയായ പെണ്‍കുട്ടികളുടെ മാതാപിതാക്കളെയും വിവരമറിയിക്കുകയായിരുന്നു. ചൈല്‍ഡ് ലൈനിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പേരാവൂര്‍ പോലീസ് പോക്‌സോ നിയമപ്രകാരം മദ്രസാ അധ്യാപകനായ മുഹമ്മദലിക്കെതിരെ കേസെടുക്കുകയായിരുന്നു. പ്രതിയെ പാലക്കാട്ടെ വീട്ടില്‍ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് തലശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ഈ മാസം ഇരുപത്തിയൊമ്പത് വരെ കോടതി റിമാന്റ് ചെയ്തു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

അന്ന് ഡിവില്ല്യേഴ്‌സ്, 2016 ഓര്‍മിപ്പിച്ച് കോഹ്‌ലി- ജാക്സ് ബാറ്റിങ്; അപൂര്‍വ നേട്ടങ്ങളുമായി ആര്‍സിബി

ചെന്നൈ മലയാളി ദമ്പതികളുടെ കൊലപാതകം: രാജസ്ഥാന്‍ സ്വദേശി പിടിയില്‍

ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ച മസ്‌ക് അപ്രതീക്ഷിതമായി ചൈനയില്‍; തിരക്കിട്ട ബിസിനസ് ചര്‍ച്ചകള്‍

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം