കേരളം

വിടി ബല്‍റാമിന് പൊലീസ് സംരക്ഷണം വേണം; ഡിജിപിക്ക് ചെന്നിത്തലയുടെ കത്ത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: എകെജിക്കെതിരായ വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് തൃത്താല എംഎല്‍എ വിടി ബല്‍റാമിന് പൊലീസ് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഡിജിപിക്ക് പരാതി നല്‍കി. സമൂഹ മാധ്യമത്തില്‍ നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ വിടി ബല്‍റാമിനെ  സിപിഎം പ്രവര്‍ത്തകര്‍ കായികമായി ആക്രമിക്കുകയും അദ്ദേഹത്തിന്റെ പൊതുപരിപാടികളില്‍ ആക്രമം അഴിച്ചുവിടുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് എംഎല്‍എ എന്ന നിലയിലുള്ള കര്‍ത്തവ്യം നിര്‍വഹിക്കുന്നതിന് പൊലീസ് സംരക്ഷണം ആവശ്യപ്പെടുന്നതെന്ന് ചെന്നിത്തലക്ക് നല്‍കിയ കത്തില്‍ പറയുന്നു

ഭരണഘടന ഉറപ്പുനല്‍കുന്ന പൗരന്റെ മൗലികാവകാശങ്ങളുടെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും നഗ്നമായ ലംഘനമാണ് ഇപ്പോള്‍ നടക്കുന്നത്. ഉത്തരവാദിത്തപ്പെട്ട ഒരു ജനപ്രതിനിധിക്ക് നേരെ ഇത്തരത്തിലുള്ള ആക്രമണം നടക്കുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും ചെന്നിത്തല കത്തില്‍ പറയുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്: 8,889 കോടിയുടെ പണവും സാധനങ്ങളും പിടിച്ചെടുത്തു, 3,958 കോടിയുടെ മയക്കുമരുന്നും ഉള്‍പ്പെടും

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു

'നിറം 2 നിര്‍മിക്കും, സംഗീത സംവിധാനം കീരവാണി'; രണ്ട് കോടി തട്ടി: ജോണി സാഗരികയ്‌ക്കെതിരെ തൃശൂര്‍ സ്വദേശി

ഭിന്നശേഷിയുള്ള കുട്ടിയുടെ സ്‌കൂള്‍ പ്രവേശനം: നിഷേധഭാവത്തില്‍ പെരുമാറിയ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു

ആക്രി സാധനങ്ങള്‍ വാങ്ങാന്‍ എന്ന വ്യാജേന എത്തും; വീടുകളില്‍ നിന്ന് വാട്ടര്‍മീറ്റര്‍ പൊട്ടിച്ചെടുക്കുന്ന സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍