കേരളം

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കു കഞ്ചാവ് വിറ്റു, ദൈവത്തെ പൊലീസ് പൊക്കി

സമകാലിക മലയാളം ഡെസ്ക്

ഇടുക്കി: എത്ര വലിയ ദൈവം തമ്പുരാനായാലും കഞ്ചാവ് വിറ്റാല്‍ പൊലീസ് പിടിക്കുമെന്ന് ഇടുക്കിക്കാരനായ 'ദൈവ'ത്തിന് ഇപ്പോള്‍ മനസിലായിക്കാണും. സ്‌കൂള്‍ കുട്ടികള്‍ക്ക് കഞ്ചാവ് വിറ്റതിനാണ് കഴിഞ്ഞ ദിവസം ഇടുക്കി പൊലീസ് ദൈവം എന്നു പേരുള്ള ആളെ അറസ്റ്റു ചെയ്തത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍ക്കുന്ന പ്രധാന വിതരണക്കാരില്‍ ഒരാളാണ് പിടിയിലായ ദൈവം. എന്തായാലും കഞ്ചാവുമായി ദൈവം പിടിയിലായതോടെ വാര്‍ത്ത ദേശീയ ശ്രദ്ധ നേടിയിരിക്കുകയാണ്.

കഞ്ചാവ് വില്‍ക്കുന്നതായി വിവരം ലഭിച്ചതോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. ദൈവത്തിന്റെ സ്‌കൂട്ടറിന് ചുറ്റും വിദ്യാര്‍ത്ഥികള്‍ കൂടി നില്‍ക്കുന്നതു കണ്ട് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് 475 ഗ്രാം തൂക്കം വരുന്ന 70 പാക്കറ്റുകള്‍ പിടിച്ചെടുത്തത്. ദൈവത്തിനെ അറസ്റ്റ് ചെയ്യാന്‍ പറ്റിയതിന്റെ സന്തോഷത്തിലാണ് പൊലീസുകാര്‍. എല്ലാ ദിവസവും ദൈവത്തെ അറസ്റ്റ് ചെയ്യാന്‍ സാധിക്കില്ലല്ലോ എന്നാണ് വണ്ടന്‍മേട് എസ്‌ഐ കെ.എ. ജോസ് പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മുസ്തഫിസുറിനു പകരം സാന്റ്‌നര്‍; ചെന്നൈക്കെതിരെ പഞ്ചാബ് ആദ്യം ബൗള്‍ ചെയ്യും

റിലീസിന്റെ തലേദിവസം കഥ പ്രവചിച്ച് പോസ്റ്റ്: 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയെന്ന് ആരോപണം; ചർച്ചയായി നിഷാദ് കോയയുടെ പോസ്റ്റ്

വീണ്ടും ആള്‍ക്കൂട്ട വിചാരണ: 17കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മേഘാലയയില്‍ രണ്ടു യുവാക്കളെ തല്ലിക്കൊന്നു

'ഹർദിക് പാണ്ഡ്യയേക്കാൾ മികച്ച ഫാസ്റ്റ് ബൗളിങ് ഓൾ റൗണ്ടർ ഇന്ത്യയിൽ വേറെ ആരുണ്ട്?'