കേരളം

കോടിയേരി ചൈനീസ് യൂദാസ്; കേരളത്തെ ചൈനയുടെ പ്രവിശ്യയാക്കാനാണ് നീക്കമെന്ന് പികെ കൃഷ്ണദാസ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോടിയേരിയുടെ ചൈനീസ്, കൊറിയന്‍ അനുകൂല പ്രസംഗത്തിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി ബിജെപി നേതാക്കള്‍. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ചൈനീസ് യൂദാസാണെന്നും കൃഷ്ണദാസ് പറഞ്ഞു.പാര്‍ട്ടി പ്രവര്‍ത്തനത്തിനായി സിപിഎം ചൈനയില്‍ നിന്നും വലിയ രീതിയില്‍ ഫണ്ട് വാങ്ങുന്നതായും കൃഷ്ണദാസ് ആരോപിച്ചു.

കോടിയേരി ബാലകൃഷ്ണനെതിരെ രാജ്യദ്രോഹകുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്  സിങിന് പരാതി നല്‍കിയിട്ടുണ്ട്. ബിജെപിയുടെ സംസ്ഥാന ഘടകമാണ് പരാതി നല്‍കിയത്. കഴിഞ്ഞദിവസം ഇതേ ആവശ്യമുന്നയിച്ച് ബിജെപി ഡിജിപിക്കും പരാതി നല്‍കിയിരുന്നു.

ഇന്ത്യ ചൈനയെ വളഞ്ഞിട്ടാക്രമിക്കുന്നു എന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന രാജ്യദ്രോഹമാണ്. ഇന്ത്യയോടാണോ ചൈനയോടാണോ കൂറെന്ന് സിപിഎം വ്യക്തമാക്കണം. ദേശ വിരുദ്ധ ശക്തികള്‍ക്ക് കുടപിടിക്കുന്ന സിപിഎം നേതാവിനെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസെടുക്കണം. മാതൃ രാഷ്ട്രത്തെ സ്‌നേഹിക്കാന്‍ ആവില്ലെങ്കില്‍ കോടിയേരിയെപ്പോലുള്ളവര്‍ അവരുടെ സ്വപ്ന നാട്ടിലേക്ക് പോകാന്‍ തയ്യാറാകണം. ചൈനാ ഭക്തന്‍മാരായ കോടിയേരിയെപ്പോലുള്ളവര്‍ക്ക് അതാണ് നല്ലത്. ഇന്ത്യാചൈന ബന്ധം വഷളായ സമയത്താണ് സിപിഎം നേതാവ് ചൈനയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചതെന്ന വസ്തുത ഗൗരവമുള്ളതാണെന്നും ബിജെപി ആരോപിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്മാര്‍ട്ട് സിറ്റിയിലെ അപകടം: ഒരാള്‍ മരിച്ചു; പരിക്കേറ്റ അഞ്ചുപേര്‍ ചികിത്സയില്‍

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ശ്രദ്ധിക്കേണ്ട അഞ്ചുകാര്യങ്ങൾ

ഭര്‍ത്താവുമായി വഴക്ക്, പിഞ്ചുമകനെ മുതലകള്‍ക്ക് എറിഞ്ഞ് കൊടുത്ത് അമ്മ; ദാരുണാന്ത്യം

സ്മാര്‍ട്ട് സിറ്റിയില്‍ കെട്ടിട നിര്‍മ്മാണത്തിനിടെ അപകടം: നാലുപേര്‍ക്ക് പരിക്ക്

'15ാം വയസ്സിൽ അച്ഛനെ നഷ്ടപ്പെട്ടവളാണ്; എന്റെ ഭാര്യയുടെ ദുഃഖത്തേപ്പോലും പരിഹസിച്ചവര്ക്ക് നന്ദി': കുറിപ്പുമായി മനോജ് കെ ജയൻ