കേരളം

ചൈനയെ നിലനിര്‍ത്താന്‍ നമ്മള്‍ ഇന്ത്യയെ തളര്‍ത്തണം, വേണ്ടിവന്നാല്‍ തകര്‍ക്കണം; കോടിയേരിയെ പരിഹസിച്ച് അഡ്വ.ജയശങ്കര്‍

സമകാലിക മലയാളം ഡെസ്ക്

ചൈനക്കെതിരെ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഒരുമിക്കുകയാണെന്ന് പറയുകും വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നും പറയുകയും ആ നിലപാട് വീണ്ടും ആവര്‍ത്തിക്കുകയും ചെയ്ത സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ പരിഹസിച്ച് അഡ്വ.ജയശങ്കര്‍. ചൈനയെ നിലനിര്‍ത്താന്‍ നമ്മള്‍ ഇന്ത്യയെ തളര്‍ത്തണം, വേണ്ടിവന്നാല്‍ തകര്‍ക്കണം എന്ന് കോടിയേരിയെ പരിഹസിച്ച അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

ജനകീയ ചൈന വെറുമൊരു രാജ്യമല്ല, ഒരാശയമാണ്, ആദര്‍ശമാണ്, വികാരമാണ്, നമ്മുടെ ചോരയുടെ ചുവപ്പാണ്. 1962ല്‍ ഇന്ത്യ ചൈനയെ ആക്രമിച്ചു എന്നാണ് നമ്മുടെ പാര്‍ട്ടിലൈന്‍. ഡാങ്കെയും കൂട്ടരും അത് അംഗീകരിക്കാഞ്ഞതു കൊണ്ടാണ് 64ല്‍ നമ്മള്‍ പുതിയ പാര്‍ട്ടിയുണ്ടാക്കി സാമ്രാജ്യത്വത്തിനും ഫാസിസത്തിനും എതിരെയുള്ള സമരം ശക്തമാക്കിയത്. അന്നുമുതല്‍ ഇന്നുവരെ നമ്മുടെ ശകാരനിഘണ്ടുവിലെ ഏറ്റവും മുഴുത്ത തെറി ഡാങ്കെയിസ്റ്റ് എന്നാണ്. ചൈനയുടെ പുരോഗതി സോഷ്യലിസത്തിന്റെ പുരോഗതിയാണ്, നമ്മുടെ പാര്‍ട്ടി ലൈനിന്റെ വിജയമാണ്.

സഖാക്കളേ, സുഹൃത്തുക്കളേ, ജനകീയ ചൈനയെ തകര്‍ക്കാന്‍ അമേരിക്കയും ജപ്പാനും ഓസ്‌ട്രേലിയയും ഇന്ത്യയും കൈകോര്‍ക്കുകയാണ്. അത് ഒരിക്കലും അനുവദിക്കാനാവില്ല. ചൈനയില്ലെങ്കില്‍ നാമില്ല, നമ്മുടെ പാര്‍ട്ടിയില്ല.ചൈനയെ നിലനിര്‍ത്താന്‍ നമ്മള്‍ ഇന്ത്യയെ തളര്‍ത്തണം, വേണ്ടിവന്നാല്‍ തകര്‍ക്കണം. അദ്ദേഹം പരിഹസിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് ; വേ​ഗത്തിൽ ഫലമറിയാം ഈ ആപ്പ്, വെബ്സൈറ്റുകളിലൂടെ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ