കേരളം

ഹെഹ്‌റു ഗ്രൂപ്പിന്റെ കോളജില്‍ വീണ്ടും ആത്മഹത്യ ശ്രമം; വിദ്യാര്‍ത്ഥി ക്ലാസ് മുറിയില്‍വച്ച് വിഷം കഴിച്ചു

സമകാലിക മലയാളം ഡെസ്ക്

ലക്കിടി: ജിഷ്ണു പ്രണോയിയുടെ മരണത്തിന്റെ ഒന്നാം വാര്‍ഷികം കഴിഞ്ഞ് ദിവസങ്ങള്‍ കഴിയും മുമ്പു നെഹ്‌റു ഗ്രൂപ്പിന്റെ കോളജില്‍ വീണ്ടും വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ ശ്രമം. ലക്കിടി ജവഹര്‍ലാല്‍ ലോ കോളജിലാണ് ആത്മഹത്യ ശ്രമം നടന്നത്. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി അര്‍ഷാദാണ് ക്ലാസ് മുറിയില്‍ ആത്മഹത്യക്ക് ശ്രമിച്ചത്.

കോളജില്‍ നിന്ന് പുറത്താക്കിയതിനെ തുടര്‍ന്നാണ് പാലക്കാട് സ്വദേശിയായ വിദ്യാര്‍ത്ഥി ആത്മഹത്യ ശ്രമം നടത്തിയതെന്ന് വിവരങ്ങള്‍ ലഭിക്കുന്നു. വള്ളുവനാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ത്ഥി അപകടനില തരണം ചെയ്തു. 

ഈ വിഷയവുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ കഴിഞ്ഞ ദിവസം പ്രതിഷേധം നടത്തിയിരുന്നുവെന്നും കൃഷ്ണദാസ് മാറി കൃഷ്ണകുമാര്‍ അധികാരം ഏറ്റെടുത്തെങ്കിലും മാനേജ്‌മെന്റിന്റെ പീഡനം അവസാനിപ്പിച്ചിട്ടില്ലെന്നും എസ്എഫ്‌ഐ വിഷയം ഏറ്റെടുക്കുമെന്നും സംസ്ഥാന പ്രസിഡന്റ് വിജിന്‍ പ്രതികരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

അമേഠിയിലേക്ക് രാഹുല്‍ പ്യൂണിനെ അയച്ചു; പരിഹാസവുമായി ബിജെപി സ്ഥാനാര്‍ഥി

''ഞാന്‍ മസായിയാണ്, എല്ലാവരും അങ്ങനെ വിളിക്കുന്നു, ഞാന്‍ വിളി കേള്‍ക്കും''; ആ വാക്കുകളില്‍ സെരങ്കട്ടിയിലെ നക്ഷത്രങ്ങളെല്ലാം കെട്ടുപോയി

പേര് മാറ്റം 4 തവണ... 3 വട്ടവും കിരീടം!

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്