കേരളം

സംസ്ഥാനത്ത് ജനുവരി 30 മുതല്‍ അനിശ്ചിതകാല ബസ് സമരം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : സംസ്ഥാനത്ത് ജനുവരി 30 മുതല്‍ ഇനിശ്ചിതകാല ബസ് സമരം. സ്വകാര്യ ബസ് ഓപ്പറേറ്റേഴ്‌സ് കോണ്‍ഫെഡറേഷനാണ് സമരം പ്രഖ്യാപിച്ചത്. മിനിമം ചാര്‍ജ് 10 രൂപ ആക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. ഇന്ധനവിലയിലും സ്‌പെയര്‍പാര്‍ട്‌സുകളിലും ഉണ്ടാകുന്ന വില വര്‍ധനയ്ക്ക് ആനുപാതികമായി മിനിമം ചാര്‍ജിലും വര്‍ധന വേണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടു. 

നേരത്തെ ഫെബ്രുവരി ഒന്നു മുതല്‍ സര്‍വീസ് നിര്‍ത്തിവെച്ച് ബസുകള്‍ അനിശ്ചിതകാല സമരം നടത്തുമെന്ന് കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് കോഡിനേഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചിരുന്നു. മൂന്ന് കൊല്ലം മുമ്പാണ് നിരക്ക് പരിഷ്‌കരിച്ചത്. കാലാനുസൃതമായി നിരക്ക് വര്‍ധിപ്പിക്കണമെന്നാണ് ബസുടമകളുടെ ആവശ്യം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ