കേരളം

തൊഗാഡിയയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി ബിജെപി; കേസ് പിന്‍വലിച്ച് രാജസ്ഥാന്‍ സര്‍ക്കാര്‍

സമകാലിക മലയാളം ഡെസ്ക്

ജയ്പുര്‍: പ്രവീണ്‍ തൊഗാഡിയയ്‌ക്കെതിരെ രാജസ്ഥാനില്‍ റജിസ്റ്റര്‍ ചെയ്ത കേസ് പിന്‍വലിച്ചു. കേസ് പിന്‍വലിക്കുന്നതിനുള്ള അപേക്ഷ രാജസ്ഥാന്‍ പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു. 15 വര്‍ഷം മുന്‍പ് ഗംഗാനഗറില്‍ നിരോധനാജ്ഞ ലംഘിച്ചു പ്രകടനം നടത്തിയതിന് പൊലീസ് സ്വമേധയാ കേസ് റജിസ്റ്റര്‍ ചെയ്യുകയായിരുന്നു. 

ഈ കേസിനെ തുടര്‍ന്ന് അറസ്റ്റ് വാറണ്ടുമായി രാജസ്ഥാന്‍ പൊലീസ് അഹമ്മദാബാദില്‍ എത്തിയെങ്കിലും തൊഗാഡിയ പിടികൊടുത്തിരുന്നില്ല. തുടര്‍ന്ന് അവശനിലയിലായ തൊഗാഡിയ, ആശുപത്രി വാസത്തിനു ശേഷം രാജസ്ഥാന്‍, ഗുജറാത്ത് പൊലീസുകള്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. വ്യാജ ഏറ്റുമുട്ടലിലൂടെ തന്നെ വധിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നായിരുന്നു ആരോപണം. തുടര്‍ന്നാണ് കേസ് പിന്‍വലിക്കാനുള്ള രാജസ്ഥാന്‍ പൊലീസിന്റെ തീരുമാനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തില്‍ ഇളവ്; പ്രതിദിന ലൈസന്‍സ് 40 ആക്കും, ​ഗതാ​ഗത വകുപ്പിന്റെ സർക്കുലർ നാളെ

ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്കി'ൽ നിന്ന് കരീന കപൂർ പിന്മാറി

പാലക്കാട് മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം, രാത്രി ഏഴിനും ഒരു മണിക്കും ഇടയില്‍

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്