കേരളം

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വധം : കണ്ണൂരില്‍ ബിജെപി ഹര്‍ത്താല്‍ തുടങ്ങി

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍ : ആര്‍എസ്എസ് പ്രവര്‍ത്തകനായ വിദ്യാര്‍ത്ഥി ശ്യാമപ്രസാദിനെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലയില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. മാഹിയിലും ഹര്‍ത്താല്‍ ആചരിക്കുന്നുണ്ട്. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. വാഹനങ്ങളെ തടയില്ലെന്ന് ബിജെപി ജില്ലാ നേതൃത്വം അറിയിച്ചിട്ടുണ്ട്. 

ഇന്നലെ വൈകീട്ട് അഞ്ചുമണിയോടെയാണ് ക്ലാസ് കഴിഞ്ഞ് ബൈക്കില്‍ പോകുകയായിരുന്ന ശിവപ്രസാദിനെ കാറിലെത്തിയ അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തിയത്. കോളയാട് കൊമ്മേരി ആടുഫാമിന് സമീപം ആളോഴുഞ്ഞ ഭാഗത്തുവെച്ചായിരുന്നു ആക്രമണം. മരിച്ച ശ്യാമപ്രസാദിന്റെ മൃതദേഹം ഇന്ന് പരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം സംസ്‌കരിക്കും.

സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുഖംമൂടി ധരിച്ചെത്തിയ സംഘമാണ് ആക്രമണം അഴിച്ചുവിട്ടത്. എസ്ഡിപിഐ പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സംഘര്‍ഷം ജില്ലയില്‍ വ്യാപിക്കാതിരിക്കാന്‍ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

കൊല്ലത്ത് ഹണിട്രാപ്പ്; യുവാവിന്റെ സ്വർണവും പണവും കവർന്നു, 28കാരി ഉൾപ്പെടെ നാലം​ഗ സംഘം പിടിയിൽ

അമേഠി,റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന