കേരളം

കണ്ണൂരിലെ എബിവിപി പ്രവര്‍ത്തകന്റെ കൊലപാതകം ഉറക്കം കെടുത്തുന്നെന്ന് ടൊവിനോ; ഒരു മനുഷ്യന് എങ്ങനെയാണ് വേറൊരാളെ കൊല്ലാന്‍ കഴിയുന്നത്?

സമകാലിക മലയാളം ഡെസ്ക്

ണ്ണൂരില്‍ എബിവിപി പ്രവര്‍ത്തകന്‍ ശ്യാമപ്രസാദിനെ വെട്ടിക്കൊന്ന സംഭവത്തില്‍ പ്രതിഷേധവുമായി നടന്‍ ടൊവിനോ തോമസ്. ശ്യാമപ്രസാദ് മുമ്പ് തനിക്കൊപ്പം നിന്നെടുത്ത സെല്‍ഫി ഷെയര്‍ ചെയ്താണ് ടൊവിനോ കൊലപാതക രാഷ്ട്രീയത്തിനതിരെ രംഗത്ത് വന്നിരിക്കുന്നത്. 

ഒരുമിച്ചൊരു സെല്‍ഫി എടുത്തു എന്നല്ലാതെ ഞാനുമായി പ്രത്യേകിച്ച് ഒരു ബന്ധവും ഇല്ലാത്ത, ഈ യുവാവിന്റെ മരണവാര്‍ത്ത എന്റെ ഉറക്കം കെടുത്തുന്നു. ആരായാലും എന്തിന്റെ പേരിലായാലും ഒരു മനുഷ്യന് എങ്ങനെയാണ് വേറൊരാളെ കൊല്ലാന്‍ കഴിയുന്നത്? മനുഷ്യന്റെ  well beingന് സൃഷ്ടിക്കപ്പെട്ടിട്ടുള്ള infrastructures തന്നെ മനുഷ്യനെ കൊല്ലുന്നു.ശപിക്കപ്പെട്ട ഒരു ലോകത്തിലാണ് ജീവിക്കുന്നത് എന്ന് തോന്നിപ്പോകുന്നു. തമ്മില്‍ വെട്ടിക്കൊല്ലുന്നതിനേക്കാള്‍ എത്രയോ അനായാസമായ കാര്യമാണ് തമ്മില്‍ സ്‌നേഹിച്ചു സന്തോഷത്തോടെ ജീവിക്കുന്നത് എന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

അതേസമയം ശ്യാമപ്രസാദിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാല് എസ്ഡിപിഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. പാറക്കണ്ടം സ്വദേശി മുഹമ്മദ്,സലിം,അമിര്‍,ഷെഹിം എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. 

വയനാട്,ആലപ്പുഴ പൊലീസാണ് ഇവരെ പിടികൂടിയത്. കൊലപാതകം കഴിഞ്ഞ് രണ്ട് മണിക്കൂറിനകം പ്രതികളെ വലയിലാക്കാന്‍ പൊലീസിന് കഴിഞ്ഞിരുന്നു. ശ്യാമപ്രസാദിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബിജെപി കണ്ണൂരില്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്. ഇന്നലെ വൈകിട്ട് അഞ്ചുമണിക്കാണ് ക്ലാസ് കഴിഞ്ഞ് ബൈക്കില്‍ പോകുകയായിരുന്ന ശ്യാമപ്രസാദിനെ കാറിലെത്തിയ ഇവര്‍ വെട്ടിക്കൊലപ്പെടുത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ