കേരളം

ശ്യാമപ്രസാദ് വധത്തില്‍ ജിഹാദികളും സി.പി.എമ്മും കൂട്ടുപ്രതികള്‍;കുറ്റം സിപിഎമ്മിന്റെ തലയിലിടാന്‍ വളഞ്ഞ വഴിയുമായി കെ സുരേന്ദ്രന്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ശ്യാമപ്രസാദ് കൊലപാതകത്തില്‍ എസ്ഡിപിഐയുടെ പങ്ക് തെളിഞ്ഞിട്ടും സിപിഎമ്മിനെ വിടാതെ ബിജെപി. സിപിഎമ്മും എസ്ഡിപിഐയും തമ്മില്‍ ബന്ധമുണ്ടെന്ന് സ്ഥാപിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ഈ നിലയിലാണ് പ്രതികരിച്ചത്. എസ്ഡിപിഐയെ പിന്തുണയ്ക്കുന്നത് സിപിഎമ്മാണെന്ന് കുമ്മനം ആരോപിച്ചു. ഇതിന് പിന്നാലെ സിപിഎമ്മിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനും രംഗത്തുവന്നിരിക്കുകയാണ്. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലുടെയാണ് സുരേന്ദ്രന്‍ സിപിഎമ്മിന് എസ്ഡിപിഐ ബന്ധമുണ്ടെന്ന് ആരോപിക്കുന്നത്.


ശ്യാമപ്രസാദ് കൊലപാതകത്തില്‍ ജിഹാദികളും സി. പി. എമ്മും കൂട്ടുപ്രതികളാണെന്ന്്് ആരോപിച്ച സുരേന്ദ്രന്‍ കണ്ണവം മേഖലയില്‍ കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പുമുതല്‍ സി. പി. എമ്മും എസ്. ഡി. പി. ഐയും ധാരണയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് കുറ്റപ്പെടുത്തി. ചില വാര്‍ഡുകളില്‍ രണ്ടു പാര്‍ട്ടികള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്നത് ഒരേ പ്രവര്‍ത്തകര്‍ തന്നെയാണ്. നിരവധി അക്രമങ്ങള്‍ അവിടെ നടന്നിട്ടും സി. പി. എമ്മും പോലീസും അവരെ സഹായിക്കുന്ന നിലപാടാണ് എടുത്തതെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു. തികച്ചും മതസൗഹാര്‍ദ്ദത്തോടെ അവിടെ നടന്നുവന്നിരുന്ന ഒരു പള്ളി ഉറൂസിന്റെ നിയന്ത്രണം ഇത്തവണ സി. പി. എമ്മും എസ്. ഡി. പി. ഐയും ചേര്‍ന്ന് അവരുടെ നിയന്ത്രണത്തിലാക്കിയതും പ്രദേശത്ത് വലിയ ചര്‍ച്ചയായിരുന്നു. ജിഹാദി ചുവപ്പു ഭീകരര്‍ ഒന്നിക്കുന്നതിനെതിരായി സി. പി. എമ്മിലെ മതനിരപേക്ഷചിന്താഗതിക്കാര്‍ നിലപാടെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ഓര്‍മ്മിപ്പിച്ചു.

കെ സുരേന്ദ്രന്റെ ഫെയ്‌സബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ശ്യാമപ്രസാദ് കൊലപാതകത്തില്‍ ജിഹാദികളും സി. പി. എമ്മും കൂട്ടുപ്രതികളാണ്. കണ്ണവം മേഖലയില്‍ കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പുമുതല്‍ സി. പി. എമ്മും എസ്. ഡി. പി. ഐയും ധാരണയിലാണ് പ്രവര്‍ത്തിക്കുന്നത്. ചില വാര്‍ഡുകളില്‍ രണ്ടു പാര്‍ട്ടികള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്നത് ഒരേ പ്രവര്‍ത്തകര്‍ തന്നെയാണ്. നിരവധി അക്രമങ്ങള്‍ അവിടെ നടന്നിട്ടും സി. പി. എമ്മും പോലീസും അവരെ സഹായിക്കുന്ന നിലപാടാണ് എടുത്തത്. തികച്ചും മതസൗഹാര്‍ദ്ദത്തോടെ അവിടെ നടന്നുവന്നിരുന്ന ഒരു പള്ളി ഉറൂസിന്റെ നിയന്ത്രണം ഇത്തവണ സി. പി. എമ്മും എസ്. ഡി. പി. ഐയും ചേര്‍ന്ന് അവരുടെ നിയന്ത്രണത്തിലാക്കിയതും പ്രദേശത്ത് വലിയ ചര്‍ച്ചയായിരുന്നു. ഉറൂസിനു വന്ന ചില അന്യമതസ്ഥരെ ഇക്കൂട്ടര്‍ അക്രമിക്കുകയുമുണ്ടായി. വിശ്വാസികള്‍ക്കിടയിലും സി. പി. എമ്മിനകത്തും ഇത് പ്രതിഷേധത്തിനു കാരണമായിരുന്നു. ഈ കൊലപാതകത്തിലും സി. പി. എം സഹായം അവര്‍ക്കു ലഭിച്ചിട്ടുണ്ട്. ജിഹാദി ചുവപ്പു ഭീകരര്‍ ഒന്നിക്കുന്നതിനെതിരായി സി. പി. എമ്മിലെ മതനിരപേക്ഷചിന്താഗതിക്കാര്‍ നിലപാടെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

'സിബിഐയുടെ പ്രവര്‍ത്തനം ഞങ്ങളുടെ നിയന്ത്രണത്തിലല്ല'; കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

പാമ്പുകടിയേറ്റ് മരിച്ചു; ഉയിര്‍ത്തേഴുന്നേല്‍ക്കുമെന്ന് കരുതി 20കാരന്റെ മൃതദേഹം ഗംഗയില്‍ കെട്ടിയിട്ടത് രണ്ടുദിവസം; വീഡിയോ

യുഎഇയില്‍ കനത്ത മഴയും ഇടിമിന്നലും; വിമാനം, ബസ് സര്‍വീസുകള്‍ റദ്ദാക്കി

''കാടിന്റെ രാത്രിത്തോറ്റങ്ങള്‍, സിരകളിലേക്കു നേരെച്ചെന്നുണര്‍ത്തുന്ന ആഫ്രിക്കന്‍ കാപ്പിയുടെ മാദകത്വം''