കേരളം

നടി ആക്രമിക്കപ്പെട്ട കേസ്; വീഡിയോ ദൃശ്യങ്ങള്‍ വേണമെന്ന ദിലീപിന്റെ ഹര്‍ജിയില്‍ വിധി ഇന്ന്‌

സമകാലിക മലയാളം ഡെസ്ക്

അങ്കമാലി: നടി ആക്രമിക്കപ്പെട്ട കേസിലെ വീഡിയോ ദൃശ്യങ്ങളുടേയും രേഖകളുടേയും പകര്‍പ്പ് ആവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹര്‍ജികളില്‍ കോടതി ഇന്ന് വിധി പറയും. കേസിന്റെ അനുബന്ധ കുറ്റപത്രത്തോടൊപ്പം പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച വീഡിയോ ദൃശ്യങ്ങളുടേയും മറ്റ് രേഖകളുടേയും പകര്‍പ്പ് ആവശ്യപ്പെട്ട് രണ്ട് ഹര്‍ജികളുമായാണ് ദിലീപ് കോടതിയെ സമീപിച്ചിരിക്കുന്നത്. 

അങ്കമാലി കോടതിയാണ് ദിലീപിന്റെ ഹര്‍ജിയില്‍ വിധി പറയുന്നത്. കുറ്റപത്രത്തോടൊപ്പം അന്വേഷണ സംഘം സമര്‍പ്പിച്ചിരിക്കുന്ന രേഖകള്‍ ലഭിക്കാന്‍ പ്രതിയായ തനിക്ക് അവകാശമുണ്ടെന്ന വാദമാണ് ദിലീപ് കോടതിയില്‍ ഉന്നയിച്ചിരിക്കുന്നത്. 

നേരത്തെ വീഡിയോ ദൃശ്യങ്ങള്‍ കോടതിയുടെ സാന്നിധ്യത്തില്‍ പരിശോധിക്കാന്‍ ദിലീപിന് അവസരം നല്‍കിയിരുന്നു. എന്നാല്‍ സുപ്രധാനമായ രേഖകള്‍ പ്രതിയുടെ കൈയിലെത്തിയാല്‍ അത് ഇരയെ അപകീര്‍ത്തിപ്പെടുത്തുന്നതിലേക്ക് നയിച്ചേക്കുമെന്ന നിലപാടാണ് അന്വേഷണ സംഘം കോടതിയില്‍ സ്വീകരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'