കേരളം

പീസ് ഇന്റര്‍നാഷ്ണല്‍ സ്‌കൂള്‍ അടച്ചു പൂട്ടാനുള്ള സര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടി; ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: തൃശൂര്‍ മതിലകത്ത് പ്രവര്‍ത്തിക്കുന്ന പീസ് ഇന്റര്‍നാഷ്ണല്‍ സ്‌കൂള്‍ അടച്ചുപൂട്ടാനുള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. ക്രിമിനല്‍ കേസിന്റെ പേരിലാണ് സ്‌കൂള്‍ പൂട്ടിയതെന്ന സര്‍ക്കാര്‍ വാദം കോടതി തള്ളി. സ്‌കൂള്‍ മാനേജ്‌മെന്‍ര് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. 

കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പീസ് ഫൗണ്ടേഷന്റെ കീഴില്‍ പത്തിലധികം സ്‌കൂളുകളാണ് ഉള്ളത്. മതനിരപേക്ഷ സിലബസല്ല പഠിപ്പിക്കുന്നത് എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് എറണാകുളത്തെ പീസ് ഇന്റര്‍നാഷ്ണല്‍ സ്‌കൂള്‍ അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് തൃശൂരിലെ സ്‌കൂളും പൂട്ടാന്‍ തീരുമാനിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി