കേരളം

സര്‍ക്കാര്‍ എഴുതിക്കൊടുത്തതെല്ലാം തൊണ്ടതൊടാതെ വിഴുങ്ങിയില്ല; ഗവര്‍ണറുടെ നടപടി ശ്ലാഘനീയമെന്ന് ബിജെപി 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിലെ വസ്തുതാ വിരുദ്ധമായ നിലപാടുകളോട് യോജിക്കാതിരുന്ന ഗവര്‍ണറുടെ നടപടി ശ്ലാഘനീയമാണെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം വി.മുരളീധരന്‍ പറഞ്ഞു. 

സര്‍ക്കാരിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റുന്നതിനൊപ്പം സംസ്ഥാനത്തിന്റെ യാഥാര്‍ത്ഥ്യബോധമില്ലാത്ത നിലപാടുകളോട് യോജിക്കാതിരിക്കാനുള്ള ഗവര്‍ണറുടെ അവകാശം ഉയര്‍ത്തിപ്പിടിക്കുകയാണ് ജസ്റ്റിസ് പി.സദാശിവം ചെയ്തത്. സംസ്ഥാന സര്‍ക്കാര്‍ എഴുതിക്കൊടുക്കുന്നതെല്ലാം തൊണ്ടതൊടാതെ വിഴുങ്ങാനും അതെല്ലാം അതേപടി ആവര്‍ത്തിക്കാനുമുള്ള ഒരു പദവിയായി ഗവര്‍ണര്‍ സ്ഥാനത്തെ തരംതാഴ്ത്താനുള്ള സര്‍ക്കാരിന്റെ ശ്രമത്തിന്റെ ഭാഗമായിരുന്നു നയപ്രഖ്യാപനത്തിലെ കേന്ദ്രത്തിനെതിരായ പരാമര്‍ശങ്ങള്‍. 

സര്‍ക്കാരിന്റെ ഈ ശ്രമത്തിന് ഗവര്‍ണര്‍ കൂട്ടുനിന്നില്ല എന്നത് അഭിനന്ദനാര്‍ഹമാണ്. ഇതിലൂടെ ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയാണ് ഗവര്‍ണര്‍ ചെയ്തതെന്നും മുരളീധരന്‍ പ്രസ്താവനയിലൂടെ പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

ഭാര്യ പിണങ്ങിപ്പോയി; കഴുത്തിൽ കുരുക്കിട്ട് ഫെയ്സ്ബുക്ക് ലൈവിൽ; ഞെട്ടിച്ച് യുവാവിന്റെ ആത്മഹത്യ

മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, 41 ഡിഗ്രി വരെ ചൂട്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, 'കള്ളക്കടലില്‍' ജാഗ്രത

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍