കേരളം

ദേശീയ പതാക ഉയര്‍ത്തേണ്ടത് സ്ഥാപനമേധാവികള്‍; വ്യവസ്ഥകള്‍ കടുപ്പിച്ച് സര്‍ക്കാര്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: റിപ്പബ്ലിക്ക് ദിനത്തില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്ഥാപനമേധാവികള്‍ ദേശീയ പതാക ഉയര്‍ത്തിയാല്‍ മതിയെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ്. റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് പാലക്കാട്ടെ സ്‌കൂളില്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് പതാക ഉയര്‍ത്താനെത്തുന്ന സാഹചര്യത്തിലാണ് വ്യവസ്ഥ കടുപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ജില്ലാ ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് തലങ്ങളില്‍ ആരായിരിക്കണം ദേശീയ പതാക ഉയര്‍ത്തേണ്ടതെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നുണ്ട്.

അതേസമയം മോഹന്‍ ഭഗവത് റിപ്പബ്ലിക്ക് ദിനത്തില്‍ പാലക്കാട്ട് ദേശീയ പതാക ഉയര്‍ത്തും. കല്ലേക്കാട് വ്യാസവിദ്യാപീഠം സ്‌കൂളില്‍ മൂന്നുദിവസം നടക്കുന്ന ആര്‍എസ്എസ് ശിബിരത്തിനൊപ്പമാണ് റിപ്പബ്ലിക്ക് ദിനാഘോഷവും. എന്നാല്‍ ഈ സ്‌കൂള്‍ അണ്‍ എയ്ഡഡ് ആയിനാല്‍ ഇവിടെ മോഹന്‍ ഭഗവത് പതാക ഉയര്‍ത്തുന്നത് ചട്ടവിരുദ്ധമാണോ എന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്.

ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭഗവത് സ്വാതന്ത്ര്യദിനത്തില്‍ പാലക്കാട് കര്‍ണകിയമ്മന്‍ സ്‌കൂളില്‍ ദേശീയ പതാക ഉയര്‍ത്തിയതിന്റെ വിവാദം കെട്ടടങ്ങിയിട്ടില്ല. ഇതിന് മുന്‍പാണ് റിപ്പബ്ലിക്ക് ദിനത്തിലും മോഹന്‍ ഭഗവതിന്റെ സാന്നിധ്യം. അതേസമയം സര്‍ക്കാര്‍ ഉത്തരവ് ചട്ടവിരുദ്ധമാണെന്നും അത്തരത്തില്‍ ഉത്തരവിറക്കാന്‍ ഒരു ഉദ്യോഗസ്ഥനും അധികാരമില്ലെന്നും ബിജെപി നേതാവ് എം ടി രമേശ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി