കേരളം

മന്ത്രിസ്ഥാനം വേണമെന്ന് കോവൂര്‍ കുഞ്ഞുമോന്‍ ; എന്‍സിപിയില്‍ ലയിക്കാനില്ല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : പാര്‍ട്ടിക്ക് മന്ത്രിസ്ഥാനം വേണമെന്ന് കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ. ആര്‍എസ്പി ലെനിനിസ്റ്റ് പാര്‍ട്ടിയെ ഇടതുമുന്നണിയില്‍ ഉള്‍പ്പെടുത്തി മന്ത്രിസ്ഥാനം അനുവദിക്കണം. പാര്‍ട്ടിയെ എല്‍ഡിഎഫില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് രണ്ട് തവണ കത്ത് നല്‍കിയിരുന്നു. എന്‍സിപിയില്‍ ചേര്‍ന്ന് മന്ത്രിയാകാനില്ലെന്നും കോവൂര്‍ കുഞ്ഞുമോന്‍ അറിയിച്ചു. 

രാവിലെ തിരുവനന്തപുരത്ത് ആര്‍എസ്പി ലെനിനിസ്റ്റിന്റെ സംസ്ഥാന നേതൃയോഗം കോവൂര്‍ കുഞ്ഞുമോന്റെ അധ്യക്ഷതയില്‍ ചേര്‍ന്നിരുന്നു. എന്‍സിപിയില്‍ ലയിക്കുന്നത് അടക്കമുള്ള വിഷയങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. അതേസമയം എന്‍സിപിയില്‍ ലയിക്കുന്നതിനെ പാര്‍ട്ടിയിലെ ഭൂരിപക്ഷം പേരും എതിര്‍ക്കുകയാണ്. 

മന്ത്രിമാരായിരുന്ന എകെ ശശീന്ദ്രനും തോമസ് ചാണ്ടിയും കേസില്‍ കുരുങ്ങി രാജിവെച്ചതോടെ, എന്‍സിപിക്ക് മന്ത്രിയില്ലാത്ത അവസ്ഥയാണ്. ഈ സാഹചര്യത്തിലാണ് ഒരു എംഎല്‍എയുള്ള പാര്‍ട്ടിയെ എന്‍സിപിയില്‍ ലയിപ്പിച്ച് മന്ത്രിയാക്കുന്നതിനെകുറിച്ച് ആലോചന ഉയര്‍ന്നത്. ഗണേഷ്‌കുമാറിനെ മന്ത്രിയാക്കുന്നതിനെ തോമസ് ചാണ്ടി എതിര്‍ത്തു. അതേസമയം കോവൂര്‍ കുഞ്ഞുമോനെ എന്‍സിപിയിലെത്തിച്ച്, ശശീന്ദ്രനോ തോമസ് ചാണ്ടിയോ കുറ്റവിമുക്തനായി തിരിച്ചെത്തുന്നതുവരെ മന്ത്രിയാക്കാനായിരുന്നു പ്ലാന്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു

പൂജ്യനായി മടങ്ങി ഹര്‍ദിക് പാണ്ഡ്യ; ലഖ്‌നൗവിന് മുന്നില്‍ കളി മറന്ന് മുംബൈ ബാറ്റര്‍മാര്‍

കൊല്ലത്ത് രാത്രിയും മഴ തുടരും; ഒൻപതു ജില്ലകളിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്ക് സാധ്യത