കേരളം

വിവാഹത്തില്‍ ഇടപെടാനാകില്ല ; ഷെഫിന്‍ ജഹാനെതിരെ അന്വേഷണം തുടരാമെന്ന്  സുപ്രീംകോടതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : ഹാദിയുടെ വിവാഹത്തില്‍ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി. ഹാദിയയുടെ വിവാഹം എന്‍ഐഎ അന്വേഷിക്കേണ്ട. വിവാഹം സ്വന്തം ഇഷ്ടപ്രകാരമാണെന്ന് ഹാദിയ നേരിട്ട് കോടതിയില്‍ വ്യക്തമാക്കിയതാണ്. ആ സാഹചര്യത്തില്‍ കോടതിക്ക് വിവാഹത്തില്‍ ഇടപെടാനാകില്ലെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. 

ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ എങ്ങനെ വിവാഹം റദ്ദാക്കാനാകുമെന്ന് കോടതി ചോദിച്ചു. അതേസമയം കേരള ഹൈക്കോടതിയുടെ വിധി കോടതി റദ്ദുചെയ്തിട്ടില്ല. കേസില്‍ ഹാദിയയെ കക്ഷിചേര്‍ത്തു. മതംമാറ്റം അടക്കമുള്ള കാര്യങ്ങളില്‍ ഹാദിയയുടെ നിലപാട് കൂടി കേള്‍ക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ പറയാനുള്ളത് ഫെബ്രുവരി 22 നകം വ്യക്തമാക്കണമെന്നും കോടതി ഹാദിയയോട് ആവശ്യപ്പെട്ടു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

താനൂര്‍ കസ്റ്റഡി കൊലപാതകം; നാലു പൊലീസുകാര്‍ അറസ്റ്റില്‍

ചര്‍മ്മം കറുത്തു കരിവാളിച്ചോ? ടാൻ ഒഴിവാക്കാൻ പറ്റിയ ഐറ്റം അടുക്കളയിലുണ്ട്, അറിഞ്ഞിരിക്കാം ഉരുളക്കിഴങ്ങിന്റെ ​ഗുണങ്ങൾ

കാനഡയിലെ രാജ്യാന്തര വിദ്യാര്‍ഥികള്‍ക്ക് പുതിയ ചട്ടങ്ങള്‍

“ഇയാളാര്, അന്നദാതാവായ പൊന്നുതമ്പുരാനോ?, എന്തായാലും അരിച്ചെട്ടിയാർ ഇരുന്നാലും, വന്ന കാലിൽ നിൽക്കാതെ''

അരളിപ്പൂവിന് ക്ഷേത്രങ്ങളില്‍ വിലക്കില്ല; ശാസ്ത്രീയ പരിശോധനാ ഫലം വന്ന ശേഷം തീരുമാനമെന്ന് ദേവസ്വം ബോര്‍ഡ്