കേരളം

സിപിഐ മന്ത്രിമാരുടെ ഓഫീസുകളില്‍ സംഘപരിവാര്‍ നുഴഞ്ഞു കയറുന്നു; സി.ദിവാകരന്റെ പെരുമാറ്റം കമ്മ്യൂണിസ്റ്റുകാര്‍ക്ക് നിരക്കാത്തത്: കടുത്ത വിമര്‍ശനവുമായി ജില്ലാ സമ്മേളനം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സിപിഐ മന്ത്രിമാരുടെ ഓഫീസുകളില്‍ സംഘപരിവാര്‍ നുഴഞ്ഞു കയറുന്നുവെന്ന് പാര്‍ട്ടി തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം. ജോയിന്റ് കൗണ്‍സിലുകാര്‍ എന്ന പേരിലാണ് കയറിപ്പറ്റുന്നതെന്നും പ്രതിനിധികള്‍ ആരോപിച്ചു. സി. ദിവാകരന്റെ പെരുമാറ്റം കമ്മ്യൂണിസ്റ്റുകാര്‍ക്ക് ചേര്‍ന്നതല്ല. ഇത് തിരുത്താന്‍ തയ്യാറാകണമെന്നും സമ്മേളന പ്രതിനിധികള്‍ ആവശ്യപ്പെട്ടു. 

കഴിഞ്ഞ ദിവസം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രും മന്ത്രിമാര്‍ക്കും എതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ബാലകൃഷ്ണപിള്ളയെ പിന്തുണച്ച കാനം കെ.എം മാണിയെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും പ്രതിനിധികള്‍ ആരോപിച്ചിരുന്നു. 

സിപിഐ മന്ത്രിമാരുടെ അവസ്ഥ പൊതിക്കാത്ത തേങ്ങ പട്ടിക്ക് ലഭിച്ചതുപോലെയാണെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. മന്ത്രി പി. തിലോത്തമന്‍ മുന്‍ഗാമിയായ സി. ദിവാകരന് മാനക്കേടാണെന്നും മന്ത്രിസ്ഥാനത്ത് നിന്ന് നീക്കണമെന്നും ആവശ്യമുയര്‍ന്നിരുന്നു. ഇ.ചന്ദ്രശേഖരന്റെ കടിഞ്ഞാണ്‍ മുഖ്യമന്ത്രിയുടെ കയ്യിലാണെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്