കേരളം

പെണ്‍കുട്ടികള്‍ ആണ്‍കുട്ടികള്‍ക്കൊപ്പം ബൈക്കില്‍ യാത്ര ചെയ്യുന്നത് വിലക്കി കടമ്മനിട്ട മൗണ്ട് സിയോണ്‍ സ്വാശ്രയ ലോ കോളജ്

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്യുന്നത് വിലക്കി പത്തനംതിട്ട കടമ്മനിട്ട മൗണ്ട് സിയോണ്‍ സ്വാശ്രയ ലോ കോളജ്. ഒരുമിച്ചുള്ള യാത്ര വിലക്കിക്കൊണ്ടുള്ള പ്രിന്‍സിപ്പലിന്റെ ഉത്തരവ് കോളജ് നോട്ടീസ് ബോര്‍ഡില്‍ പതിച്ചിട്ടുണ്ട്. പൊലീസ് നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഇത്തരമൊരു ഉത്തരവെന്ന് നോട്ടീസില്‍ പറയുന്നതായി ഡൂള്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

പെണ്‍കുട്ടികള്‍ ആണ്‍കുട്ടികള്‍ക്കൊപ്പം ഇരുചക്രവാനങ്ങളില്‍ യാത്ര ചെയ്യുന്ന പ്രവണത നിരുത്സാഹപ്പെടുത്തണമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ കോളേജിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആയതിനാല്‍ പെണ്‍കുട്ടികള്‍ ഈ ശീലം ഉപേക്ഷിക്കണം. നോട്ടീസില്‍ പറയുന്നു.ഇത്തരത്തില്‍ ബൈക്കില്‍ പോകുന്ന പെണ്‍കുട്ടികള്‍ രക്ഷിതാക്കളുടെ സമ്മതപത്രം സമര്‍പ്പിക്കണം എന്നാണ് കോളജ് പറഞ്ഞിരിക്കുന്നത്. 

പിന്നിലിരിക്കുന്നവരുടെ സുരക്ഷയെ കരുതി ഈ മാസം 11നാണ് പൊലീസ് ഇത്തരമൊരു മുന്നറിയിപ്പ് നല്‍കിയത് എന്ന് പ്രിന്‍സിപ്പല്‍ പോള്‍ ഗോമസ് അവകാശപ്പെട്ടു. എന്നാല്‍ തങ്ങള്‍ ഇങ്ങനെയൊരു നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് പത്തനംതിട്ട ഡിവൈഎസ്പി കെ.എ വിദ്യാധരന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇനി ഒരുദിവസം മാത്രം; അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്

ക്ഷേത്രത്തില്‍ കൈകൊട്ടിക്കളിക്കിടെ കുഴഞ്ഞു വീണു; 67 കാരി മരിച്ചു

സ്വിമ്മിങ് പൂളില്‍ യുവതികള്‍ക്കൊപ്പം നീന്തുന്ന സ്ഥാനാര്‍ഥിയുടെ ചിത്രം; ഉത്തര്‍പ്രദേശില്‍ വിവാദം

'ഫോം ഇല്ലെങ്കിലും ഗില്ലിനു സീറ്റ് ഉറപ്പ്, സെഞ്ച്വറിയടിച്ച ഋതുരാജ് ഇല്ല! ഇതെന്ത് ടീം'

സഹോദരന്റെ സ്വപ്നം യാഥാർത്ഥ്യമാക്കി മഞ്ജു വാര്യർ: തലൈവരെ കണ്ട് മധു; വിഡിയോ