കേരളം

ജുമുഅ നമസ്‌കാരം; ജാമിതയ്ക്ക് വധഭീഷണി

സമകാലിക മലയാളം ഡെസ്ക്

വണ്ടൂര്‍: രാജ്യത്ത് ആദ്യമായി ജുമുഅ നമസ്‌കാരത്തിന് നേതൃത്വം നല്‍കി ചരിത്രം കുറിച്ച ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി ജനറല്‍ സെക്രട്ടറി ജാമിതയ്ക്ക് വധഭീഷണി. വധഭീഷണിയുടെ കാര്യം ജാമിത തന്നെയാണ് വെളിപ്പെടുത്തിയത്. 

എന്നാല്‍ വധഭീഷണി മുഴക്കിയിരിക്കുന്നത് ആരാണെന്നോ, ഇതുമായി ബന്ധപ്പെട്ട വിവരങ്ങളോ പുറത്തുപറയാന്‍ ജാമിത തയ്യാറായിട്ടില്ല. വധഭീഷണിയുമായി ബന്ധപ്പെട്ട് പൊലീസില്‍ പരാതിയും നല്‍കിയിട്ടില്ല.

മലപ്പുറത്തെ വണ്ടൂരിലെ ജുമുഅ നമസ്‌കാരത്തിനാണ് ജാമിത നേതൃത്വം നല്‍കിയത്. വെള്ളിയാഴ്ചകളില്‍ നടക്കുന്ന ജുമുഅ നമസ്‌കാരത്തിന് പുരുഷന്മാര്‍ തന്നെ നേതൃത്വം നല്‍കണമെന്നാണ് നയമാണ് പിന്തുടരപ്പെടുന്നത്. എന്നാല്‍ പുരുഷന്മാര്‍ തന്നെ നേതൃത്വം നല്‍കണമെന്ന് ഖുര്‍ആനില്‍ പറഞ്ഞിട്ടില്ലെന്നും, ഖുര്‍ആനില്‍ സ്ത്രീയ്ക്കും പുരുഷനും തുല്യപ്രാധാന്യമാണ് നല്‍കുന്നതെന്നുമാണ് ഖുറാന്‍ സുന്നത്ത് സൊസൈറ്റിയുടെ വാദം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു