കേരളം

മതംമാറ്റി യുവതിയെ സിറിയയിലേക്ക് കടത്താന്‍ ശ്രമം: ഒന്‍പത് പേര്‍ക്കെതിരെ എന്‍ഐഎ കേസെടുത്തു

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: പത്തനംതിട്ട സ്വദേശിയായ പെണ്‍കുട്ടിയെ മതംമാറ്റി സിറിയയിലേയ്ക്ക് കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ ഒമ്പത് പേരെ പ്രതികളാക്കി എന്‍ഐഎ കേസെടുത്തു. പെണ്‍കുട്ടിയെ വിവാഹം കഴിച്ച മുഹമ്മദ് റിയാസ് ആണ് കേസിലെ മുഖ്യ പ്രതി. 

ബലാത്സംഗം, മതസ്പര്‍ധ വളര്‍ത്തല്‍, ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കേസില്‍ നോര്‍ത്ത് പറവൂര്‍ സ്വദേശികളായ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ കൂടാതെ ബംഗലൂരു സ്വദേശികളായ മൂന്നുപേര്‍ അടക്കം ഉള്ളവരെ പ്രതിചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. 

മുഹമ്മദ് റിയാസ്, റഷീദ്, നഹാസ് അബ്ദുള്‍ഖാദര്‍, മുഹമ്മദ് നറീഷ്, അബ്ദുള്‍ മുക്തിം, ഡാനിഷ് നജീബ്, ഫവാസ് ജമാല്‍, മായിന്‍, ഇല്യാസ് മുഹമ്മദ് എന്നിവര്‍ക്കെതിരെയാണ് കേസ്. കുറ്റകൃത്യത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ടുകൊണ്ടാണ് എന്‍ഐഎ കേസിന്റെ അന്വേഷണം ഏറ്റെടുത്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അമേഠി,റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍