കേരളം

സ്വകാര്യബസ് സമരം മാറ്റി; നിരക്ക് വര്‍ധന പരിഗണിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ തുടങ്ങാനിരുന്ന അനിശ്ചിതകാല സ്വകാര്യബസ് സമരം മാറ്റിവച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം.നിരക്കുവര്‍ധന ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി ബസുടകമള്‍ അറിയിച്ചു.

സ്വകാര്യ ബസ് ഓപ്പറേറ്റേഴ്‌സ് കോണ്‍ഫെഡറേഷനാണ് ജനവുരി മുപ്പതുമുതല്‍ അനശ്ചിതകാല സമരം നടത്തുമെന്ന് പ്രഖ്യാപിച്ചത്. മിനിമം ചാര്‍ജ് 10 രൂപ ആക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. ഇന്ധനവിലയിലും സ്‌പെയര്‍പാര്‍ട്‌സുകളിലും ഉണ്ടാകുന്ന വില വര്‍ധനയ്ക്ക് ആനുപാതികമായി മിനിമം ചാര്‍ജിലും വര്‍ധന വേണെമെന്നായിരുന്നു ആവശ്യം

 ഫെബ്രുവരി ഒന്നു മുതല്‍ സര്‍വീസ് നിര്‍ത്തിവെച്ച് ബസുകള്‍ അനിശ്ചിതകാല സമരം നടത്തുമെന്ന് കേരള െ്രെപവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് കോഡിനേഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്ന് കൊല്ലം മുമ്പാണ് നിരക്ക് പരിഷ്‌കരിച്ചത്. കാലാനുസൃതമായി നിരക്ക് വര്‍ധിപ്പിക്കണമെന്നാണ് ബസുടമകളുടെ ആവശ്യം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

സംസാരിക്കുന്നതിനിടെ മൂക്കുത്തിയുടെ സ്‌ക്രൂ മൂക്കിനുള്ളിലേക്ക്; ശ്വാസകോശത്തില്‍ നിന്ന് വിദഗ്ധമായി പുറത്തെടുത്തു

ഇര്‍ഫാന്‍ ഖാന്‍ ഇല്ലാത്ത നാല് വര്‍ഷങ്ങള്‍; കണ്ടിരിക്കേണ്ട ആറ് ചിത്രങ്ങള്‍

അന്ന് ഡിവില്ല്യേഴ്‌സ്, 2016 ഓര്‍മിപ്പിച്ച് കോഹ്‌ലി- ജാക്സ് ബാറ്റിങ്; അപൂര്‍വ നേട്ടങ്ങളുമായി ആര്‍സിബി

ചെന്നൈ മലയാളി ദമ്പതികളുടെ കൊലപാതകം: രാജസ്ഥാന്‍ സ്വദേശി പിടിയില്‍