കേരളം

അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനത്തിനായി കേന്ദ്രത്തിന്റെ ഇടപെടല്‍; കേസുകള്‍ ഒത്തുതീര്‍പ്പാക്കുന്നു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ദുബായ് ജയിലില്‍ തടവില്‍ കഴിയുന്ന വ്യവസായി അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനത്തിനായി കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നു. അറ്റ്‌ലസ് രാമചന്ദ്രന്റെ കുടുംബാംഗങ്ങള്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ ബാധ്യതാവിവരങ്ങള്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനും ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാംമാധവിനും കൈമാറി. 

രാമചന്ദ്രന്റെ നാട്ടിലേയും വിദേശത്തേയും സ്വത്തുക്കളെ കുറിച്ചുള്ള വിവരങ്ങള്‍ എതിര്‍ കക്ഷികളെ അറിയിച്ചിട്ടുണ്ട്. 12 കേസുകള്‍ 11ല്‍ ഒത്തുതീര്‍പ്പിന് എതിര്‍ കക്ഷികള്‍ സമ്മതിച്ചതായുമാണ് സൂചന. ജയിലില്‍ നിന്നും പുറത്തുവന്നാല്‍ ബാധ്യതകള്‍ തീര്‍ക്കാന്‍ അദ്ദേഹത്തിന് സാധിക്കുമെന്ന് എതിര്‍ കക്ഷികളെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞതോടെയാണ് ഒത്തുതീര്‍പ്പിന് വഴിയൊരുങ്ങുന്നത്.

അറ്റലസ് രാമചന്ദ്രന്‍ സത്യവാങ്മൂലം സമര്‍പ്പിച്ചാല്‍ കേസുകളില്‍ നിന്നും പിന്മാറാമെന്ന നിലപാടാണ് ബാങ്കുകള്‍ ഇപ്പോള്‍ സ്വീകരിക്കുന്നത്. എംബസി വഴി ഇതിനുള്ള രേഖകള്‍ കൈമാറിയിട്ടുണ്ടെന്നാണ് സൂചന.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി; എംഡിക്ക് നിര്‍ദേശം

ചിഹ്നം ലോഡ് ചെയ്‌ത ശേഷം വോട്ടിങ് മെഷിനുകൾ സീൽ ചെയ്യണം; നിർദേശവുമായി തെരഞ്ഞടുപ്പ് കമ്മിഷൻ

വില കൂടിയ സ്മാര്‍ട്ട് ഫോണ്‍ വാങ്ങണം, ടി വി സീരിയലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് മോഷണം; 13 കാരന്‍ പിടിയില്‍

അജിത്തിന് 53ാം പിറന്നാള്‍, സര്‍പ്രൈസ് സമ്മാനവുമായി ശാലിനി

ലൈം​ഗിക വിഡിയോ വിവാദം; ആദ്യമായി പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ